അതിശയിപ്പിക്കുന്ന വിലയിൽ ജീപ്പ്​ കോംപാസ്​ ഇന്ത്യയിൽ

അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ്​ അവരുടെ കോംപാസ്​ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ ജീപ്പ്​ മോഡലെന്ന പ്രഖ്യാപനവുമായാണ്​ കോംപാസി​​െൻറ രാജകീയ വരവ്​. 14.95 ലക്ഷം മുതൽ 20.65 ലക്ഷം വരെയാണ്​ ജീപ്പി​​െൻറ ഇന്ത്യയിലെ വില. മുമ്പ്​ ഗ്രാൻറ്​ ​ചെറോക്കി, റാങ്ക്​ളർ എന്നീ മോഡലുകൾ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചെങ്കിലും ഉയർന്ന വില തിരിച്ചടിയാവുകയായിരുന്നു. പല ഘടകങ്ങളും പ്രാദേശികമായി നിർമിച്ചതാണ്​ കോംപാസി​​െൻറ വില കുറയുന്നതിന്​ കാരണം.

 2 ലിറ്റർ മൾട്ടിജെറ്റ്​ ഡീസൽ, 1.4 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട്​ എൻജിനുകളാണ്​ കോംപസിനുള്ളത്​. പെട്രോൾ പതിപ്പ്​ 160 ബി.എച്ച്​.പി കരുത്തും 250 എൻ.എം ടോർക്കുമേകും. ഡീസൽ പതിപ്പ്​ 170 ബി.എച്ച്​.പി കരുത്തും 350 ​എൻ.എം ടോർക്ക​ുമേകും. രണ്ടിലും 6 സ്​പീഡ്​ മാനുവലും 7 സ്​പീഡ്​ ഒാ​േട്ടാമാറ്റിക്കുമാണ്​ ട്രാൻസ്​മിഷൻ. ആറ്​ എയർബാഗുകളുടെ സുരക്ഷയും കമ്പനി ഒരുക്കിയിട്ടുണ്ട്​. ഫോക്​സ്​വാഗൻ ട്വിഗ്വാൻ, ഒൗഡി ക്യൂ3, ഹ്യൂണ്ടായി ട്യൂസൺ തുടങ്ങിയ വാഹനങ്ങൾക്കാവും ജീപ്പ്​ പ്രധാനമായും വെല്ലുവിളി ഉയർത്തുക. 17.6 കിലോ മീറ്ററി​​െൻറ ഇന്ധനക്ഷമത ഡീസൽപതിപ്പിൽ ജീപ്പ്​  വാഗ്​ദാനം ചെയ്യുന്നുണ്ട്​.

സ്​പോർട്ട്​, ലോഞ്ചിട്യൂഡ്​, ലിമിറ്റഡ്​ എന്നീ മൂന്ന്​ പതിപ്പുകളിൽ കോംപാസ്​ ലഭ്യമാകും. രണ്ട്​, നാല്​ വീൽ ഡ്രൈവുകളിൽ ജീപ്പ്​ വിപണിയിൽ ലഭ്യമാകും. ഒാട്ടാ. സ്​നോ, മഡ്​, സാൻറ്​, എന്നിങ്ങനെ അഡ്​ജസ്​റ്റ്​ ചെയ്യാവുന്ന ടെറ്റൈയ്​ൻ മാനേജ്​മ​െൻറ്​ സംവിധാനവും കോംപാസിൽ ലഭ്യമാണ്​.

Tags:    
News Summary - Jeep Compass SUV varient launched-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.