ഏഴ് സീറ്റുള്ള പുതിയ എസ്.യു.വി ഗ്രാൻഡ് കമാൻഡർ അമേരിക്കൻ വാഹനനിർമാതാക്കളായ ജീപ്പ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. ബീജിങ്ങിൽ നടക്കുന്ന മോേട്ടാർ ഷോയിലാണ് ജീപ്പിെൻറ പുതിയ എസ്.യു.വിയുടെ അവതാരപ്പിറവി. യുൻറു എന്ന പേരിൽ ഷാങ്ഹായിൽ അവതരിപ്പിച്ച കൺസെപ്റ്റ് മോഡലിൽ നിന്നാണ് ഗ്രാൻഡ് കമാൻഡറിനെ ജീപ്പ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇൗ വർഷം അവസാനത്തോടെ പുതിയ എസ്.യു.വി ചൈനീസ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
ജീപ്പ് നിരയിൽ ഗ്രാൻഡ് ചെറോക്കിക്ക് സമാനമായ ഡിസൈനും രൂപവുമാണ് ഗ്രാൻഡ് കമാൻഡറിനും നൽകിയിരിക്കുന്നത്. ജീപ്പിനെ തനത് സെവൻ സ്ലോട്ട് ഗ്രില്ലാണ് പുതിയ മോഡലിനും. എന്നാൽ ഗ്രാൻഡ് ചെറോക്കിയുമായി താരത്മ്യം ചെയ്യുേമ്പാൾ ഗ്രാൻഡ് കമാൻഡറിന് വലിപ്പം കുറവാണ്. ആഡംബര സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചാണ് ഗ്രാൻഡ് കമാൻഡറിെൻറ ഇൻറീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്.
റാങ്ക്ളറിൽ നൽകിയിരിക്കുന്ന അതേ എൻജിനാണ് ഗ്രാൻഡ് കമാൻഡറിനും ജീപ്പ് നൽകുന്നത്. 2.0 ലിറ്റർ ഫോർ സിലിണ്ടൻ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് കമാൻഡറിെൻറ ഹൃദയം. 270 ബി.എച്ച്.പി പവറും 400 എൻ.എം ടോർക്കും എൻജിൻ നൽകും. 9 സ്പീഡ് ഒാേട്ടാമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ. റാങ്ക്ളർ ഇന്ത്യയിലെത്തുന്നതിന് സംബന്ധിച്ച് ജീപ്പ് സൂചനകൾ നൽകിയിട്ടുണ്ടെങ്കിലും ഗ്രാൻഡ്കമാൻഡറിനെ കുറിച്ച് സൂചനകളൊന്നും നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.