2017ലെ ആഗോള ലോഞ്ചിങ് നടന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം ജീപ്പിൻെറ കരുത്തൻ റാങ്ക്ളർ ഇന്ത്യൻ വിപണിയിലേക്ക്. സ ്റ്റൈലിലും ഓഫ് റോഡ് സവിശേഷതകളിലും ഏറെ മുന്നിലാണ് റാങ്ക്ളർ. പുതിയ പെട്രോൾ എൻജിനും ഓട്ടോമാറ്റിക് ഗി യർബോക്സുമായെത്തുന്ന റാങ്ക്ളറിൻെറ വില തുടങ്ങുന്നത് 63.94 ലക്ഷത്തിലാണ്.
മുൻ മോഡലിന് സമാനമായി അഞ്ച് ഡ ോർ അൺലിമിറ്റഡ് വേരിയൻറായിരിക്കും ജീപ്പ് പുറത്തിറക്കുക. 2.0 ലിറ്റർ ടർബോ ചാർജ്ഡ് ഫോർ സിലിണ്ടർ പെട്രോൾ എൻജിനാണ് റാങ്ക്ളറിന് കരുത്ത് പകരുന്നത്. 286 പി.എസ് പവറും 400 എൻ.എം ടോർക്ക് എൻജിൻ നൽകും. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ. ഡീസൽ എൻജിൻ റാങ്ക്ളറിലുണ്ടാവില്ല.
ലോ റേഞ്ച് ഗിയറും റാങ്ക്ളറിലുണ്ട്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിന് സമീപത്ത് തന്നെയാണ് ലോ റേഞ്ച് ഗിയർ ലിവറിൻെറയും സ്ഥാനം. മുൻ മോഡലുമായി താരത്മ്യം ചെയ്യുേമ്പാൾ നീളവും വീതിയും പുതിയ റാങ്ക്ളറിന് കൂടുതലാണ്. 215 എം.എം എന്ന ഗ്രൗണ്ട് ക്ലിയറൻസ് റാങ്ക്ളറിന് ജീപ്പ് നൽകുന്നുണ്ട്. സെവൻ സ്ലാറ്റ് ഫ്രെണ്ട് ഗ്രില്ലാണ് പുതിയ റാങ്ക്ളറിലും കാണാൻ സാധിക്കുക. ഡേ ടൈം റണ്ണിങ് ലൈറ്റോട് കൂടിയ എൽ.ഇ.ഡി യൂനിറ്റ്, എൽ.ഇ.ഡി ടെയിൽ ലെറ്റ് എന്നിവയെല്ലാം വാഹനത്തിൻെറ എക്സ്റ്റീരിയർ സവിശേഷതകളാണ്.
ജീപ്പിൻെറ പ്രൗഢിക്കൊത്ത് തന്നെയാണ് ഇൻറീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. 7.0 ഇഞ്ച് മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേയും 8.4 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റവും ഇൻറീരിയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എ.സി വെൻറുകളടക്കം ക്ലാസിക് രീതിയിലാണ് ജീപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്. എ.ബി.സ്, ഇ.ബി.ഡി, റിയർ പാർക്കിങ് സെൻസറുകൾ, റിയർ വ്യു കാമറ, ഇ.എസ്.പി, ട്രാക്ഷൻ കൺട്രോൾ, നാല് എയർബാഗുകൾ എന്നിവ സുരക്ഷക്കായി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.