തീപിടിക്കുന്നു; ലംബോർഗിനി കാറുകൾ തിരിച്ച്​ വിളിക്കുന്നു

കോടികൾ വില വരുന്ന ലംബോർഗിനിയുടെ കാറുകൾ കമ്പനി തിരിച്ച്​ വിളിക്കുന്നു. കാറുകൾക്ക്​ തീ പിടിക്കുന്നുവെന്ന പരാതിയെ തുടർന്നാണ്​ നടപടി​. 26 കോടി രൂപ വില വരുന്ന 12 വെനോ കാറുകളും ഇതിൽ ഉൾപ്പെടും. 2011 മുതൽ 2016 വരെ നിർമ്മിച്ച  5000ത്തോളം വരുന്ന അവൻറുറോ സൂപ്പർ കാറുകളാണ്​ തിരിച്ച്​ വിളിക്കുന്നത്​.

കാറുകളുടെ എൻജിൻ ബേയിലെ തകരാറാണ്​ തീപിടിത്തത്തിന്​ കാരണമെന്നാണ്​ കമ്പനിയുടെ കണ്ടെത്തൽ. വാഹനത്തിൽ ഫുൾടാങ്ക്​ ഇന്ധനം നിറച്ചാൽ തീപിടിത്തത്തിനുള്ള സാധ്യത കൂടുതലാണെന്നും കമ്പനി മുന്നറിയിപ്പ്​ നൽകുന്നു​ണ്ട്​. എൻജിനിലെ തീപിടിത്തത്തിന്​ കാരണമായ സിസ്​റ്റത്തിലെ ഘടകങ്ങൾ മാറ്റി പുതിയത്​ നൽകുമെന്നും ലംബോർഗിനി അറിയിച്ചിട്ടുണ്ട്​.

 

Full View

കമ്പനിയുടെ 132 ഡീലർഷിപ്പ്​ വഴിയാവും കാറുകളെ തിരിച്ച്​ വിളിക്കുക. കാറുകൾ തീപിടിച്ച ഏഴോളം സംഭവങ്ങൾ ഇതിനകം റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. കഴിഞ്ഞ വർഷങ്ങളിലെല്ലാം തന്നെ മികച്ച വിൽപ്പനയുണ്ടായ ലംബോർഗിനി മോഡലാണ്​ അവൻറ്യൂറോ. ഇതിന്​ പിന്നാലെയാണ്​ കാറുകൾ തീ പിടിക്കുന്നതായുള്ള വാർത്തകൾ പുറത്ത്​ വരുന്നത്​.

Tags:    
News Summary - lambourgini catches fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.