മാരുതി സുസുക്കിയുടെ മിനി എസ്.യു.വി എസ്-പ്രസോയുടെ ടീസർ ചിത്രങ്ങൾ മാരുതി പുറത്ത് വിട്ടു. സെപ്തംബർ 30ന് കാർ പുറത്തിറങ്ങാനിരിക്കെയാണ് ടീസർ ചിത്രങ്ങൾ പുറത്ത് വന്നത്. ബോൾഡ് ലുക്കിലാണ് മിനി എസ്.യു.വി എസ്-പ്രസോ എത്തുന്നത്.
റെനോ ക്വിഡ്, ഹ്യുണ്ടായ് സാൻട്രോ തുടങ്ങിയ മോഡലുകളുമായിട്ടായിരിക്കും എസ്-പ്രസോയുടെ പ്രധാന പോരാട്ടം. ആൾട്ടോയുടെ 1 ലിറ്റർ കെ-10എസ് എൻജിനുമായിട്ടാണ് എസ്.പ്രസോ വിപണിയിലേക്ക് എത്തുന്നത്. ഭാരത് സ്റ്റേജ് ആറ് നിലവാരം പാലിക്കുന്നതായിരിക്കും വാഹനം.
5500 ആർ.പി.എമ്മിൽ 67 ബി.എച്ച്.പി കരുത്ത് മോഡൽ നൽകും. 3500 ആർ.പി.എമ്മിൽ 90 എൻ.എമ്മായിരിക്കും ടോർക്ക്. അഞ്ച് സ്പീഡ് മാനുവലിനൊപ്പം അഞ്ച് സ്പീഡ് ഓട്ടോ ഗിയർ ഷിഫ്റ്റുമായിരിക്കും ട്രാൻസ്മിഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.