പുതിയ വാഹനങ്ങള്‍ അവതരിപ്പിച്ചും നിലവിലുള്ളതിനെ മിനുക്കി ഒരുക്കിയും മാരുതി സുസുക്കി മുന്നേറുകയാണ്. അവസാനത്തെ പരീക്ഷണം വാഗണ്‍ ആറിലാണ്. കമ്പനിക്ക് ഏറെ വേണ്ടപ്പെട്ട മോഡലുകളിലൊന്നാണ് വാഗണ്‍ ആര്‍. പുതിയൊരു വേരിയന്‍റുകൂടി ഈ വിഭാഗത്തില്‍ അവതരിപ്പിച്ചിരിക്കുന്നു കമ്പനി.
പേര് വി.എക്സ്.ഐ പ്ളസ്. കൂടുതല്‍ രൂപഭംഗിയും നിരവധി പ്രത്യേകതകളും പുതിയ കാറിനുണ്ട്. നേരത്തേ പുറത്തിറക്കിയ വാഗണ്‍ ആര്‍ സ്റ്റിങ്റെ എന്ന മോഡലിനോടാണ് വി.എക്സ്.ഐ പ്ളസിന്‍െറ മുന്‍ പിന്‍ ഭാഗങ്ങള്‍ക്ക് സാമ്യം. വശങ്ങള്‍ നിലവിലെ വാഗണ്‍ ആര്‍ തന്നെ. ഹെഡ്ലൈറ്റുകളെ കൂട്ടിയിണക്കിയുള്ള സ്റ്റിങ്റേ ഗ്രില്ല് അതേപടി ഉപയോഗിച്ചു. അലോയ് വീലുകള്‍, ഇരട്ട നിറങ്ങളുള്ള അകത്തളം, പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്‍, പിന്നിലെ സ്പോയ്ലര്‍, ഡ്രൈവര്‍ എയര്‍ബാഗ് എന്നിവ പ്രത്യേകതകളാണ്.
ഇരട്ട എയര്‍ബാഗുകള്‍, എ.ബി.എസ് എന്നിവ വേണമെങ്കില്‍ പിടിപ്പിച്ചുതരും. പണം കൂടുതല്‍ മുടക്കണം. എന്‍ജിനില്‍ മാറ്റമില്ല. 1.0 ലിറ്റര്‍ കെ 10 പെട്രോള്‍ അതേപടി ഉപയോഗിച്ചു. നിലവിലെ ഉയര്‍ന്ന മോഡലായ വി.എക്സ്.ഐയെക്കാള്‍ 30,000 രൂപ കൂടുതലാണ് പ്ളസിന്. വില വി.എക്സ്.ഐ പ്ളസ് 4,69,840, വി.എക്സ്.ഐ പ്ളസ് ഓപ്ഷനല്‍ 4,89,072. ഓട്ടോമാറ്റിക്ക് 5,17,253 (എല്ലാം എക്സ് ഷോറൂം ഡെല്‍ഹി).
കരുത്ത് കുറച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.