ന്യൂജെൻ ലുക്കിൽ നിരവധി മാറ്റങ്ങളുമായി പുതിയ സ്വിഫ്റ്റ് ഇന്ത്യൻ വിപണിയിലേക്ക്. വർഷാവസാനത്തോടെ പുതിയ കാറിനെ മാരുതി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ അഗ്രസീവ് ലുക്കിൽ സ്പോർട്ടിയായാണ് സ്വിഫ്റ്റിെൻറ പുതിയ അവതാരം. ജപ്പാനിൽ പുതിയ സ്വിഫ്റ്റ് നേരത്തെ തന്നെ വിപണിയിലെത്തിയിരുന്നു.
പരിഷ്കരിച്ച ഹെഡ്ലാേമ്പാട് കൂടിയാവും സ്വിഫ്റ്റ് എത്തുക. പുതിയ എൽ.ഇ.ഡി ഡേ ടൈം റണ്ണിങ് ലൈറ്റുകളും കാറിലുണ്ടാകും. സ്പോർട്ടിയായി ഡിസൈൻ ചെയ്ത ബംപറും ഗ്രില്ലുമാണ് മറ്റൊരു പ്രത്യേകത. പിൻവശത്തിന് പുതിയ ടെയിൽ ലൈറ്റും ബംപറുമുണ്ടാകും. മഹീന്ദ്ര കെ.യു.വി 100, ഷെവർലേ ബീറ്റ് എന്നിവയോട് സമാനത പുലർത്തുന്നതാവും സ്വിഫ്റ്റിെൻറ ഡോർ ഹാൻഡിലിെൻറ ഡിസൈൻ.
നിരവധി പുതിയ ഘടകങ്ങൾ കൂട്ടിച്ചേർത്ത് പ്രീമിയം ലുക്കിലാവും ഇൻറീരിയർ. മൾട്ടിഫങ്ഷണൽ സ്റ്റിയറിങ് വീൽ, ഡ്യുവൽ പോഡ് ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം, വൃത്താകൃതിയിലുള്ള എ.സി വെൻറുകൾ എന്നിവയെല്ലാമാണ് ഇൻറീരിയറിലെ പ്രധാന സവിശേഷത.
1.0 ലിറ്റർ ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിനാവും പുതിയ സ്വിഫ്റ്റിലുണ്ടാവുക. നിലവിലുള്ള 1.2 ലിറ്റർ കെ സിരീസ് പെട്രോൾ എൻജിനും നില നിർത്തും. കൂടുതൽ പവറും ടോർക്കും എൻജിനിൽ നിന്ന് പ്രതീക്ഷിക്കാം. ഡീസലിൽ 1.3 ലിറ്റർ മൾട്ടിജെറ്റ് എൻജിനാവും ഉണ്ടാവുക. 5 സ്പീഡ് മാനുവൽ ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനുകളിൽ വാഹനം വിപണിയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.