കാഴ്​ചയിൽ സുന്ദരൻ... കാര്യത്തിൽ കേമൻ ഡിസയർ- ടെസ്​റ്റ്​ ​ൈ​ഡ്രവ്​

ടാറ്റ നാനോ പോലെ വില കുറഞ്ഞ നിരവധി മോഡലുകൾ ഉണ്ടായിട്ടും മൂന്നു വർഷമായി ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന കാർ, ആറ്​ ലക്ഷം രൂപയോളം  വില വരുന്ന  ഡിസയർ ആണ്. ഒരു അത്ഭുത വാഹനമാണിത്. മാരുതിയുടെ തന്നെ വില കുറഞ്ഞ മോഡലായ ആൾട്ടോയുടെ വിൽപ്പന മറികടന്നാണ് ഡിസയർ ഒന്നാം സ്ഥാനം പിടിച്ചടക്കിയത് എന്നുകൂടി ഒാർക്കണം.

പ്രതിമാസം 15,000 മുതല്‍ 18,000 വരെ ഡിസയറുകളാണ് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നത്. 2008 മുതല്‍ നാളിതുവരെ 15 ലക്ഷത്തോളം ഡിസയറുകള്‍ വിറ്റുകഴിഞ്ഞു. 2008ലാണ് ആദ്യമായി ഡിസയര്‍ വിപണിയിലെത്തിയത്. ‘സ്വിഫ്റ്റ് എന്ന ഹാച്ച്ബായ്ക്കില്‍ നിന്ന് ജന്മം കൊണ്ട സെഡാൻ’- അങ്ങനെയാണ് ഡിസയര്‍ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഹാച്ച്ബായ്ക്കില്‍ ബൂട്ട് ഫിറ്റ് ചെയ്തമാതിരി ഒരു ‘ഏച്ചുകെട്ടല്‍’ പലര്‍ക്കും തോന്നിയിരുന്നു. എന്നാല്‍,  2012ല്‍ ഡിസയറിൻറെ പുതുരൂപം വിപണിയിലെത്തിയപ്പോള്‍ ഈ ഏച്ചുകെട്ടല്‍ അപ്രത്യക്ഷമായി. നാലു മീറ്ററില്‍താഴെ നീളമുള്ള വിധത്തില്‍ ചെത്തി ഒതുക്കിയാണ് 2012 മോഡലെത്തിയത്. അതോടെയാണ് ഡിസയറിന്റെ ജനപ്രീതി കുതിച്ചുയര്‍ന്നത് എന്നു തോന്നുന്നു.

ഡിസയര്‍ 2017
ഇതാ, മൂന്നാം തലമുറയില്‍പ്പെട്ട ഡിസയര്‍ എത്തിക്കഴിഞ്ഞു. പ്ലാറ്റ്‌ഫോം ഉള്‍പ്പെടെ വലിയ മാറ്റങ്ങളാണ് ഏറ്റവും പുതിയ മോഡലില്‍ സംഭവിച്ചിരിക്കുന്നത്. ഏതായാലും സ്വിഫ്റ്റ് എന്ന പേര് ഇപ്പോള്‍ ഡിസയറിൻറെ ബ്രാൻറിങ്ങില്‍ ഒഴിവാക്കിയിട്ടുണ്ട്. ‘മാരുതി ഡിസയര്‍’ എന്ന് മാത്രമാണിപ്പോള്‍ പേര്.
‘ഹാര്‍ട്ട് ടെക്’ എന്ന പേരിട്ടിട്ടുള്ള, ബെലേനോയുടെ ലൈറ്റ് വെയ്റ്റ് പ്ലാറ്റ്‌ഫോമിലാണ് മാരുതി ഡിസയര്‍ നിര്‍മിച്ചിരിക്കുന്നത്​. അരങ്ങൊഴിയുന്ന ഡിസയറിനെക്കാള്‍ 105 കി.ഗ്രാം ഭാരം കുറവുണ്ട്, പുതിയതിന്. ഉയരം 40 മി.മീ കുറഞ്ഞു. വീതി 40 മി.മീ വർധിച്ചു. വീല്‍ബെയ്‌സും 20 മി.മീ. വര്‍ദ്ധിച്ചിട്ടുണ്ട്.

കാഴ്ച
മുന്‍ഭാഗം കണ്ടാല്‍ പഴയ ഡിസയറുമായി യാതൊരു സാമ്യവുമില്ല. കറുത്ത നാല്​ സ്‌പോക്ക് ഗ്രില്ലും ചുറ്റുമുള്ള ക്രോമിയം ലൈനും ഓർമിപ്പിക്കുന്നത് ഒരുപക്ഷേ, ഫോര്‍ഡ് ആസ്പയറിനെയാണ്. ഗ്രില്ലിനു നടുവില്‍ സുസുക്കിയുടെ ലോഗോയുണ്ട്. ആല്‍മണ്ട് ഷെയ്പാണ് ഈ സെഗ്മെന്റില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്ന എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പിന്. 

ബമ്പറില്‍ L ഷെയ്പ്പില്‍ ക്രോമിയം ലൈനുണ്ട്. അതിനു നടുവിലാണ് ഫോഗ് ലാമ്പുകൾ. ബോണറ്റ്, മുൻ ഫെൻഡറുകള്‍ എന്നിവ പഴയ ഡിസയറില്‍ നിന്നെടുത്തതാണെങ്കിലും അത് പെട്ടെന്ന് മനസ്സിലാവില്ല. അലോയ് വീലിന്റെ ഡിസൈന്‍ കൊള്ളാം. സൈഡ് പ്രൊഫൈലില്‍ ബെല്‍റ്റ് ലൈനും ഷോള്‍ഡര്‍ ലൈനും മസ്‌കുലര്‍ ലുക്ക് സമ്മാനിക്കുന്നുണ്ട്. പിന്‍ഭാഗത്തേക്കു വരുമ്പോള്‍ ഗംഭീരമായി ഇൻറഗ്രേറ്റ് ചെയ്ത ബൂട്ട് കാണാം. ഒരു ഹാച്ച്ബായ്ക്കില്‍ നിന്നും ജനിച്ച സെഡാനാണെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കുമെന്നു തോന്നുന്നില്ല.

പുതിയ മോഡലിന് ബൂട്ട് സ്‌പേസും വർധിച്ചിട്ടുണ്ട്. മുന്‍മോഡലില്‍ 310 ലിറ്ററായിരുന്നു ബൂട്ട് സ്‌പേസ് പുതിയതില്‍ 378 ലിറ്ററായി മാറി. ബൂട്ട് ലിഡില്‍ നെടുനീളത്തില്‍ ക്രോമിയം സ്ട്രിപ്പുണ്ട്. വശങ്ങളില്‍ നിന്നാരംഭിക്കുന്ന വലിയ എൽ.ഇ.ഡി ടെയ്ല്‍ ലാമ്പും ഭംഗിയായിട്ടുണ്ട്.
എത്ര ചുഴിഞ്ഞുനോക്കിയാലും അതിഗംഭീരമെന്നാണ് പുതിയ സ്വിഫ്റ്റ് ഡിസയറിൻറെ ഡിസൈനെ വിളിക്കാനാവുക. ഇപ്പോള്‍ ഇന്ത്യയിലുള്ള 15 ലക്ഷം ഡിസയര്‍ ഉടമകള്‍ക്കും പുതിയ ഡിസയര്‍ പുതിയ മോഡലായിത്തന്നെ അനുഭവപ്പെടും. 

ഉള്ളില്‍ ഉള്ളത്​
ബ്ലാക്കും ബീജും വുഡ്ഫിനിഷും ചേര്‍ന്ന ഇൻറീരിയർ വളരെ പ്രീമിയമാണ്. പഴയ കാറില്‍ നിന്നും വളരെ കുറച്ചു കാര്യങ്ങള്‍ മാത്രമേ കടം കൊണ്ടിട്ടുള്ളു. അതുകൊണ്ടു തന്നെ നല്ല ഫ്രഷ്‌നസ് തോന്നുന്നുണ്ട്. ഫ്ലാറ്റ്​ ബോട്ടം സ്​റ്റിയറിംഗ്​ വീല്‍ സ്‌പോര്‍ട്ടിയായിട്ടുണ്ട്. അതിലുമുണ്ട് വുഡ്ഫിനിഷ്.
ഇന്‍സ്ട്രുമ​​​െൻറ്​ കണ്‍സോളും ഭംഗിയായിട്ടുണ്ട്. ഇഗ്‌നിസിൻറേതുപോലെ സീറോ ഡിഗ്രി പൊസിഷനാണ് മീറ്ററിലെ സൂചികള്‍ക്ക്.

വി.എക്​സ്​.​െഎ മുതല്‍ മുകളിലേക്കുള്ള വേരിയൻറുകളിൽ ഡാഷ്‌ബോര്‍ഡില്‍ വലിയ ഇന്‍ഫോടെയ്ന്‍മ​​​െൻറ്​ സിസ്​റ്റവ​ുമുണ്ട്​. ഇതിൻറെ സ്‌ക്രീന്‍ പ്രവര്‍ത്തന രീതികളും നമ്മള്‍ എസ് ക്രോസില്‍ കണ്ടിട്ടുള്ളതു തന്നെയാണ്. പഴയ ഡിസയറില്‍ നിന്നും വ്യത്യസ്തമായി ഇപ്പോള്‍ ഈ സിസ്റ്റത്തില്‍ ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റികളും കൊടുത്തിട്ടുണ്ട്. പുറമെ, മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍ ഇതില്‍ മിറര്‍ ചെയ്യാനും കഴിയും. കൂടാതെ സുസുക്കി റിമോട്ട് കണ്‍ട്രോള്‍ എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ഈ സിസ്​റ്റത്തി​​​​െൻറ വോളിയം അടക്കം മൊബൈല്‍ ഫോണില്‍ നിയന്ത്രിക്കുകയും ചെയ്യാം. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളിൻറെ സ്വിച്ചുകളും കപ്പ് ഹോള്‍ഡറുകളുമാണ് അതിന് താഴെയുള്ളത്. 

സീറ്റുകള്‍ വിശാലവും നല്ല കുഷ്യനിങ് ഉള്ളതുമാണ്. ഡ്രൈവര്‍ സീറ്റിൻറെ ഉയരം മാനുവലായി അഡ്ജസ്റ്റ്​ ചെയ്യാം. വീല്‍ബെയ്‌സ്  കൂടിയതുകൊണ്ട് ലെഗ്‌റൂമും വര്‍ദ്ധിച്ചിട്ടുണ്ട്. പിന്‍സീറ്റിന് വീതിയുള്ള ഹാന്‍ഡ്‌റെസ്‌ററും അതിനുമേല്‍ കപ്പ്‌ ഹോള്‍ഡറുകളും നല്‍കിയിട്ടുണ്ട്. പിന്നിലേക്ക് എ.സി വ​​​െൻറുകൾ  കൊടുത്തതും പുതുമയായി. പിന്നില്‍ ഒരു 12 വോള്‍ട്ട് പവര്‍ സോക്കറ്റും സംവിധാനിച്ചിട്ടുണ്ട്​. 

എഞ്ചിന്‍
എഞ്ചിനുകള്‍ക്ക് മാറ്റമില്ല. 1.2 ലിറ്റർ, 4 സിലിണ്ടര്‍ 83 ബി.എച്ച്.പി പെട്രോള്‍, 1.3 ലിറ്റര്‍ 4 സിലിണ്ടര്‍ 75 ബിഎച്ച്പി ഡീസല്‍ എന്നിവയാണ് എഞ്ചിനുകൾ. രണ്ട് എഞ്ചിന്‍ വേരിയൻറുകൾക്കും അഞ്ച്​ സ്പീഡ് മാനുവല്‍ എ.എം.ടി (ഓട്ടോമാറ്റിക്) ട്രാന്‍സ്മിഷനുകളുണ്ട്.

വാഹനത്തി​​​​െൻറ ഭാരം കുറഞ്ഞതുകൊണ്ടാവാം, ഇപ്പോള്‍ എഞ്ചിനുകള്‍ കൂടുതല്‍ സ്‌പോര്‍ട്ടിയായിട്ടുണ്ട്. ടെസ്​റ്റ്​ ഡ്രൈവ് ചെയ്തത് ഡീസല്‍ എഞ്ചിന്‍മാനുവല്‍ ഗിയര്‍ മോഡലാണ്. വളരെ നാമമാത്രമായ ലാഗുള്ള ഈ എഞ്ചിന്‍ പക്ഷേ, പുതിയ ഡിസയറിലെത്തിയപ്പോള്‍ ആ ലാഗുപോലും പ്രകടിപ്പിക്കുന്നില്ല.  1000 ആർ.പി.എമ്മിനു മേലെ കുതിച്ചു പായുന്ന അനുഭവമാണിപ്പോള്‍ ഡിസയര്‍ സമ്മാനിക്കുന്നത്. മാക്‌സിമം ടോര്‍ക്കായ 190 ന്യൂട്ടണ്‍മീറ്റര്‍ 2000 ആർ.പി.എമ്മിൽ തന്നെ ലഭ്യമാകുന്നുണ്ട്.

പുതിയ ഡിസയറിൻന്റെ മൈലേജും മാരുതി വർധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് ലിറ്ററിന്​ 22കി.മീറ്ററും ഡീസലിന് 28.4 കി.മീറ്ററുമാണ്​ പുതിയ മൈലേജ്.
എടുത്തുപറയേണ്ട കാര്യം സസ്‌പെന്‍ഷനില്‍ നടത്തിയ മെച്ചപ്പെടുത്തലുകളാണ്. റൈഡ് ക്വാളിറ്റി വളരെയേറെ വർധിച്ചിട്ടുണ്ട്. ചെറിയ കുഴികളൊന്നും അറിയാത്ത രീതിയില്‍ കൈകാര്യം ചെയ്യാന്‍ സസ്‌പെന്‍ഷനു കഴിയുന്നുണ്ട്. സ്​റ്റിയറിങ്​ വളരെ ലൈറ്റാണ്. ഗിയര്‍ഷിഫ്റ്റും അങ്ങനെ തന്നെ.
എ.ബി.എസ്, ഇ.ബി.ഡി, രണ്ട് എയര്‍ബാഗുകള്‍ എന്നിവ എല്ലാ വേരിയൻറുകളിലുമുണ്ട്​ എന്നതാണ് കൈയടി നേടുന്ന അടുത്ത മറ്റൊരു കാര്യം. സുരക്ഷയുടെ കാര്യത്തില്‍ മാരുതി വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്ന മുറവിളിക്കും അങ്ങനെ പരിഹാരമായി. 

പഴയ ഡിസയർ കാഴ്ചയിൽ ഒരു സുന്ദരനായിരുന്നു എന്ന് ആർക്കും അഭിപ്രായമുണ്ടാകാനിടയില്ല. എന്നാൽ, പുതിയ മോഡൽ ആധുനിക കാലത്തിനു ഇണങ്ങും വിധമാണ് മാരുതി ഡിസൈൻ ചെയ്ത്​ നിർമിച്ചെടുത്തിരിക്കുന്നത്​... ഒരു ചങ്ക് ബ്രോ!

Tags:    
News Summary - maruthi suzki swift dzire test drive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.