സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ച് ഇക്കോയെ വീണ്ടും നിരത്തിലെത്തിച്ച് മാരുതി. എ.ബി.എസ്, ഡ്രൈവർ എയർബാഗ്, റിവേഴ്സ് പാർക്കിങ് സെൻസർ, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലേർട്ട് സിസ്റ്റം തുടങ്ങിയവയാണ് പുതുതായി ഇക്കോയിൽ കൂട്ടിച്ചേർത്തിരിക്കുന്ന സംവിധാനങ്ങൾ.
എന്നാൽ, എൻജിനിൽ കാര്യമായ മാറ്റങ്ങൾക്കൊന്നും മാരുതി മുതിർന്നിട്ടില്ല. 1.2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എൻജിനും സി.എൻ.ജി വകഭേദവും മാരുതി ഇക്കോയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 6000 ആർ.പി.എമ്മിൽ 73.42 പി.എസായിരിക്കും വാഹനത്തിെൻറ പവർ. 101 എൻ.എം ടോർക്ക് 3000 ആർ.പി.എമ്മിലും നൽകും.
സി.എൻ.ജി വകഭേദത്തിന് പരമാവധി 63 പി.എസ് പവറും 83 എൻ.എം ടോർക്കുമാണ് ഉണ്ടാവുക. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സായിരിക്കും ട്രാൻസ്മിഷൻ. 3.55 ലക്ഷം മുതൽ 6.54 ലക്ഷം വരെയാണ് ഇക്കോയുടെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.