ഇന്ത്യയിൽ അതിവേഗം വളരുന്ന വാഹന വിഭാഗമാണ് എം.പി.വികളുടേത്. നിരവധി മോഡലുകൾ വിപണിയിലുണ്ടെങ്കിലും അതിൽ തലപ്പ ൊക്കം കൂടുതലുള്ള രണ്ട് കാറുകളാണ് ഇന്നോവയും എർട്ടിഗയും. കുറഞ്ഞ വിലക്ക് കൂടുതൽ ഫീച്ചറുകൾ എന്നതാണ് എർട്ടി ഗ പുറത്തിറക്കിയപ്പോൾ മാരുതിയുടെ വിജയമന്ത്രം. 2018ലാണ് എർട്ടിഗയെ മാരുതി അവസാനമായി പരിഷ്കരിച്ച് പുറത്തിറക്കിയത്. ഇപ്പോൾ എർട്ടിഗയുടെ ക്രോസ് ഒാവർ കമ്പനി അവതരിപ്പിക്കുമെന്നാണ് പുതിയ വാർത്തകൾ.
2019 അവസാനത്തോടെ അന്താരാഷ്ട്ര മാർക്കറ്റിലേക്ക് എർട്ടിഗ എത്തും. ഇന്തോനേഷ്യൻ വിപണിയിലാവും എർട്ടിഗ ആദ്യം അവതരിക്കുക. പിന്നീട് മറ്റ് വിപണികളിലേക്കും കാറെത്തും. നിലവിലെ മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരിക്കും പുതിയ കാറിെൻറ ഡിസൈൻ.
പുതിയ ബോഡി പാനലും ഗ്രാഫിക്സുമായിരിക്കും എർട്ടിഗയുടെ പ്രധാന സവിശേഷത. ക്രോം ഘടകങ്ങൾ കൂടുതലായി ഉപയോഗിക്കും. ബോഡി ക്ലാഡിങ്, വലിയ അലോയ് വീലുകൾ എന്നിവയായിരിക്കും മറ്റ് സവിശേഷത. കറുത്ത നിറത്തിലാവും ഇൻറീരിയറിെൻറ ഡിസൈൻ. ക്ലൈമറ്റ് കൺട്രോൾ, പവർ വിൻഡോ, ഡ്യുവൽ ഫ്രണ്ട് എയർബാഗ്, എ.ബി.എസ്, ഇ.ബി.ഡി സ്മാർട്ട് പ്ലേ ഇൻഫോടെയിൻമെൻറ് സിസ്റ്റം എന്നിവയെല്ലാമാണ് എർട്ടിഗയുടെ ഇൻറീരിയറിലെ സവിശേഷതകൾ.
നിലവിലെ എർട്ടിഗയുടെ എൻജിനുകൾ ക്രോസ് ഒാവറിലും തുടരും. 2020ലായിരിക്കും എർട്ടിഗയുടെ ക്രോസ് ഒാവർ പതിപ്പ് ഇന്ത്യൻ വിപണിയിലേക്ക് എത്തുക. 2020ലെ ഒാേട്ടാ എക്സ്പോയിലായിരിക്കും അരങ്ങേറ്റം. 1.5 ലിറ്റർ 1.3 ലിറ്റർ എൻജിനുകളിലാണ് എർട്ടിഗ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ വിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.