മാരുതിയുടെ അർബൻ കോംപാക്ട് വാഹനം ഇഗ്നിസ് കൂടുതൽ സ്മാർട്ടാവുന്നു. കാറിെൻറ ആൽഫ വകഭേദത്തിൽ ഒാേട്ടാ ഗിയർ ഷിഫ്റ്റ് സംവിധാനം അവതരിപ്പിച്ചാണ് മാരുതി ഉപഭോക്താകളെ ഞെട്ടിക്കുന്നത്. പുതിയ സാേങ്കതികവിദ്യയുമായി വിപണിയിലെത്തുന്ന ഇഗ്നിസ് ആൽഫ പെട്രോൾ മോഡലിന് 7.01 ലക്ഷം രൂപയാണ് ഷോറും വില. ഡീസൽ ഇഗ്നിസ് ആൽഫ ലഭിക്കാൻ 8.08 ലക്ഷം രൂപയും നൽകണം.
നേരത്തെ ഇഗ്നിസിെൻറ ഡെൽറ്റ, സീറ്റ വകഭേദങ്ങളിലും മാരുതി സുസുക്കി എ.ജി.എസ് സാേങ്കതികവിദ്യ ലഭ്യമാക്കിയിരുന്നു. കാറിെൻറ മൊത്തം വിൽപനയിൽ 27 ശതമാനവും എ.ജി.എസ് മോഡലുകളുടേതാണ്. ഇതാണ് ആൽഫയിലും എ.ജി.എസ് സംവിധാനം നൽകാൻ മാരുതിയെ പ്രേരിപ്പിക്കുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് ഇഗ്നിസ് ഇന്ത്യൻ വിപണിയിലെത്തിയത്. യാത്രക്കാർക്ക് മികച്ച സുരക്ഷ നൽകുന്ന സുസുക്കി ടോട്ടൽ ഇഫക്ടീവ് കംൺട്രോൾ സാേങ്കതികവിദ്യ (ടി.ഇ.സി.ടി)യുടെ കരുത്തിലാണ് ഇഗ്നിസിനെ അവതരിപ്പിച്ചത്. രണ്ട് എൻജിൻ വേരിയൻറുകളാണ് കാറിന് നിലവിലുള്ളത്.
1.2 ലിറ്റർ പെട്രോളും, 1.3 ലിറ്റർ ഡീസലുമാണ് ഇത്. പെട്രോൾ എൻജിൻ 6,000 ആർ.പി.എമ്മിൽ 82 ബി.എച്ച്.പി കരുത്തും 4,200 ആർ.പി.എമ്മിൽ 113 എൻ.എം ടോർക്കുമാണ് നൽകുക. ഡീസൽ എൻജിെൻറ പരമാവധി കരുത്ത് 74 ബി.എച്ച്.പിയാണ് ടോർക്ക് 190 എൻ.എമ്മും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.