ഇന്ത്യൻ നിരത്തുക്കളിൽ ഒരൽപ്പം ഭീതിവിതച്ച് കുതിച്ചിരുന്ന വാഹനമായിരുന്നു ഒമ്നി. കൊള്ളക്കാരുടെയും കള്ളക്കടത്ത് സംഘങ്ങളുടെയും വാഹനമെന്ന കുപ്രസിദ്ധി ആരോ ചാർത്തിക്കൊടുത്തതോടെയാണ് ഒമ്നിെയന്ന കുഞ്ഞൻ വണ്ടി ചുരുക്കം ചില ആളുകളിലെങ്കിലും ഭീതി നിറക്കാൻ തുടങ്ങിയത്. എങ്കിലും പ്രായോഗികതയിൽ ഒമ്നിയോളം പോന്ന മറ്റൊരു വാഹനമുണ്ടായിരുന്നില്ല. ഇത് ഒമ്നിക്ക് ഒരുകൂട്ടം ആരാധകരെയും സൃഷ്ടിച്ചിരുന്നു. എന്നാൽ, ഇവരെ നിരാശരാക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒമ്നി വൈകാതെ നിരത്തൊഴിയുമെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്.
2020 ഒക്ടോബറിൽ വാഹനങ്ങൾക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ വരുന്നതോടെയാണ് ഒമ്നിയെ നിരത്തിൽ നിന്ന് പിൻവലിക്കാൻ മാരുതി നിർബന്ധിതമായത്. ഒമ്നി പിൻവലിക്കാൻ കമ്പനി ഒൗദ്യോഗികമായി തീരുമാനിച്ചതായി ചെയർമാൻ ആർ.സി ഭാർഗവ പറഞ്ഞു. ഇതുപോലെ മാരുതിയുടെ മറ്റ് മോഡലുകളായ ഇക്കോ, ആൾേട്ടാ 800 എന്നിവയും പിൻവലിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി.
1984ലാണ് മാരുതി ഒമ്നി ഒൗദ്യോഗികമായി പുറത്തിറക്കിയത്. 34 വർഷത്തിനിടിയിൽ രണ്ട് തവണ മാരുതി ഒമ്നിയുടെ മുഖം മിനുക്കിയിരുന്നു. 1998ലും 2005ലുമായിരുന്നനു വാഹനത്തിൽ മാറ്റങ്ങൾ വരുത്തിയത്. 766 സി.സി ത്രീ സിലിണ്ടർ എൻജിനിെൻറ കരുത്തിലാണ് ഒമ്നി ഇപ്പോൾ വിപണിയിലെത്തുന്നത്. നാല് സ്പീഡ് ട്രാൻസ്മിഷനാണ് നൽകിയിരിക്കുന്നത്. 35 ബി.എച്ച്.പിയാണ് പരമാവധി കരുത്ത് 59 എൻ.എമ്മാണ് ടോർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.