ന്യൂഡൽഹി: വാഗണറിെൻറ 40,000 യൂനിറ്റുകൾ മാരുതി തിരികെ വിളിക്കുന്നു. 2018 ആഗസ്റ്റ് 15 മുതൽ ആഗസ്റ്റ് 12 2019 വരെ നിർമിച് ച കാറുകളാണ് തിരികെ വിളിക്കുന്നത്. ഇവയുടെ ഇന്ധന പെപ്പിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
തകരാറുകൾ കണ്ടെത്തിയ കാറുടമകളെ ഡീലർമാർ വിവരം അറിയിക്കും. തകരാറിലായ യന്ത്രഭാഗങ്ങൾ സൗജന്യമായി മാറ്റി നൽകുമെന്നും മാരുതി അറിയിച്ചു.
1.2 ലിറ്റർ എൻജിനുമായി എത്തുന്ന മാരുതി കാറുകളിൽ തകരാർ കണ്ടെത്തിയിട്ടില്ല. 1.0 ലിറ്റർ എൻജിനുള്ള മോഡലിലാണ് പ്രശ്നമുള്ളത്. നേരത്തെ ബലേനോ, സ്വിഫ്റ്റ് തുടങ്ങിയ മോഡലുകളും മാരുതി തിരിച്ച് വിളിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.