ജപ്പാന് വിപണിക്ക് ശേഷം മാരുതിയുടെ സ്റ്റൈലിഷ് ഹാച്ച്ബാക്ക് സ്വിഫ്റ്റ് ഇന്ത്യയിലേക്ക് എത്തുന്നു. അടുത്ത വർഷം ഡൽഹിയിൽ നടക്കുന്ന ഒാേട്ടാ എക്സ്പോയിലായിരിക്കും സ്വിഫ്റ്റിെൻറ ഇന്ത്യൻ അരങ്ങേറ്റം. ആഗോള ലോഞ്ചിങ്ങിന് തയാറെടുക്കുന്നതിന് മുന്നോടിയായി സ്വിഫ്റ്റ് ടെസ്റ്റ് ചെയ്യുന്നതിെൻറ ചിത്രങ്ങളും പുറത്തു വന്നു.
പഴയതിൽ നിന്ന് വ്യത്യസ്തമായി അൽപ്പം കൂടി സ്റ്റൈലിഷായാണ് പുതിയ സ്വിഫ്റ്റിെൻറ വരവ്. ഹെക്സഗണൽ ഫ്ലോട്ടിങ് ഗ്രില്ല്, ഹെഡ് ലാമ്പ്, ഫോഗ് ലാമ്പ് എന്നിവയുടെ ഡിസൈനിലെല്ലാം മാരുതി മാറ്റം വരുത്തിയിട്ടുണ്ട്. ടെയിൽ ലാമ്പിലെയും ഗ്ലാസിലെയും മാറ്റങ്ങളാണ് പിൻവശത്ത് എടുത്ത് പറയാനുള്ളത്. കറുപ്പ് നിറത്തിലാണ് ഇൻറീരിയർ അണിയിച്ചൊരുക്കിയിരിക്കുന്നത്. പുതുക്കിയ ഡാഷ്ബോർഡ്, ത്രീ സ്പോക്ക് സ്റ്റിയറിങ് വീൽ, ഇൻസ്ട്രുമെൻറ് പാനൽ എന്നിവയില്ലാമാണ് ഉൾവശത്തെ പ്രത്യേകതകൾ.
ജപ്പാനിൽ സ്വിഫ്റ്റ് രണ്ട് വകഭേദങ്ങളിൽ പുറത്തിറങ്ങിയിരുന്നു. ഹൈബ്രിഡ് വകഭേദവുമുണ്ടായിരുന്നു. എന്നാൽ ഹൈബ്രിഡ് വകഭേദം ഇന്ത്യയിലുണ്ടാവുമോയെന്ന കാര്യം സംശയമാണ്. 1.2 ലിറ്റർ കെ സീരീസ് എഞ്ചിനും 1.0 ലിറ്റർ ബൂസ്റ്റർ ജെറ്റ് പെട്രോൾ എൻജിനുമായാണ് മാരുതി സ്വിഫ്റ്റിനെ ജപ്പാൻ വിപണിയിലേക്ക് എത്തിച്ചത്. ഇതിൽ കെ സീരിസ് എൻജിൻ 90 ബി.എച്ച്.പി കരുത്തും 118 എൻ.എം ടോർക്കുമേകും. ബുസ്റ്റർ ജെറ്റ് പെട്രോൾ എൻജിൻ 100 ബി.എച്ച്.പി കരുത്തും 150 എൻ.എം ടോർക്കും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.