ശരാശരി ഇന്ത്യക്കാരെൻറ കാർ കമ്പനിയാണ് മാരുതി. 2017ലും ഇക്കാര്യത്തിൽ മാറ്റമുണ്ടായില്ല. വിൽപന കണക്ക് പരിശോധിച്ചാൽ ആദ്യ പത്തിൽ മാരുതിയുടെ താരങ്ങൾ നിരവധിയുണ്ട്. നിലവിലുള്ള മൂന്ന് മോഡലുകളുടെ പരിഷ്കരിച്ച പതിപ്പുകൾ 2018ൽ വാഹനലോകം കീഴടക്കാനെത്തുമെന്നാണ് റിപ്പോർട്ടുകൾ. സ്വിഫ്റ്റ്, എർട്ടിഗ, വാഗണർ എന്നിവയാണ് ആരാധകർ പ്രതീക്ഷയോടെ കാത്തരിക്കുന്ന മാരുതി മോഡലുകൾ.
സ്വിഫ്റ്റ്
മൂന്നാംതലമുറ സ്വിഫ്റ്റിെൻറ ലോഞ്ചാണ് ആരാധകർ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. 2018 ഫെബ്രുവരിയിൽ നടക്കുന്ന ഒാേട്ടാ എക്സ്പോയിലാവും കാറിെൻറ ലോഞ്ചിങ് നടത്തുക. ജപ്പാൻ പോലുള്ള വിപണികളിൽ സ്വിഫ്റ്റ് നേരത്തെ തന്നെ എത്തിയിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ സ്പോർട്സ്, ഹൈബ്രിഡ് പതിപ്പുകളുണ്ടെങ്കിലും തുടക്കത്തിൽ ഇന്ത്യയിൽ ഇത് എത്തിച്ചേക്കില്ല. 1.2 ലിറ്റർ പെട്രോൾ എൻജിനും 1.3 ലിറ്റർ ഡീസൽ എൻജിനും പുതിയ സ്വിഫ്റ്റിലുണ്ടാകും. മാരുതി വികസിപ്പിച്ച 1.5 ലിറ്റർ എൻജിൻ സ്വിഫ്റ്റിലൂടെ അരങ്ങേറ്റം കുറിക്കുമെന്ന് വാർത്തകളുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ല.
വാഗണർ
ടോൾബോയ് ഡിസൈനിൽ കൂടതൽ ഫീച്ചറുകളോട് കൂടി ന്യൂ ജെനറേഷൻ ലുക്കിലാവും പുതിയ വാഗണർ വിപണിയിലെത്തുക. ഗ്രില്ലും ഹെഡ്ലൈറ്റും തുടങ്ങി ഒേട്ടറെ മാറ്റങ്ങൾ മുൻവശത്ത് വന്നിട്ടുണ്ട്. ബംബറിനോട് ചേർന്നാണ് ടെയിൽ ലാമ്പിെൻറ സ്ഥാനം. ഇൻറീരിയറിലും ധാരാളം മാറ്റങ്ങളുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ എതിരാളികളുടെ മോഡലുകൾ കൂടി പരിഗണിച്ചാവും മാരുതി വാഗണറിനെ അണിയിച്ചൊരുക്കുക.
എർട്ടിഗ
മാരുതിയുടെ എം.പി.വി എർട്ടിഗയുടെ പരിഷ്കരിച്ച പതിപ്പും ഇൗ വർഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിപ്പം കൂട്ടി മുന്നിലും പിന്നിലും നിരവധി മാറ്റങ്ങളുമായിട്ടാവും എർട്ടിഗ വിപണിയിലെത്തുക. 1.5 ലിറ്റർ ഡീസൽ എൻജിനാവും എർട്ടിഗക്ക് കരുത്ത് പകരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.