ഇന്ത്യൻ വാഹനവിപണിയിൽ തരംഗമാവാൻ പുതിയ ഇ ക്ലാസ് നിരത്തിലെത്തിച്ച് മെഴ്സിഡെസ്. കമ്പനിയുടെ പെർഫോമൻസ് ഡിവിഷനായ എ.എം.ജിയുടെ കരുത്തിലാണ് ഇ 63 എസ് 4മാറ്റിക്കാണ് കമ്പനി നിരത്തിലെത്തിക്കുന്നത്. ബെൻസിെൻറ ഇ ക്ലാസിലെ ഉയർന്ന വകഭേദമാണ് പുതിയ മോഡൽ. കേവലം 3.5 സെക്കൻഡിൽ 0-100 കിലോ മീറ്റർ വേഗത കൈവരിക്കാൻ എ.എം.ജി ഇ ക്ലാസിന് കഴിയും. 1.5 കോടിയാണ് ഇന്ത്യയിലെ ഷോറും വില. ബി.എം.ഡബ്ളിയു എം.5 ആണ് ഇ ക്ലാസിനോട് നേരിേട്ടറ്റുമുട്ടുന്ന ഒരേയൊരു മോഡൽ.
സാധാരണ ഇ ക്ലാസുമായി താരത്മ്യം ചെയ്യുേമ്പാൾ വലിയ മാറ്റങ്ങളൊന്നും എക്സറ്റീരിയറിൽ ഇല്ല. ലളിതമായ കാരക്ടർ ലൈനുകളാണ്. എ.എം.ജി മോഡലുകളിൽ കാണുന്ന തനത് ഗ്രില്ലാണ്. ഫ്രണ്ട് ബംപറിൽ ചെറിയ മാറ്റങ്ങളുണ്ട്. വീൽ ആർച്ചുകൾ കുറച്ച് കൂടി വലുതായിട്ടുണ്ട്. 20 ഇഞ്ച് അലോയ് വീലുകളാണ് കിടിലൻ ലുക്ക് കാറിന് സമ്മാനിക്കുന്നത്. വലിപ്പമേറിയ എയർ ഇൻടേക്കും സ്പോർട്ടി എക്സ്ഹോസ്റ്റുമാണ് നൽകിയിരിക്കുന്നത്.
4.0 ലിറ്റർ ട്വിൻ ടർബോ v8 എൻജിനാണ് പുത്തൻ ഇ ക്ലാസിന് കരുത്ത് പകരുന്നത്. 603 ബി.എച്ച്.പി പവറും 850 എൻ.എം ടോർക്കും എൻജിൻ നൽകും. മണിക്കൂറിൽ 249 കിേലാ മീറ്ററാണ് പരമാവധി വേഗത. ഡ്യുവൽ ക്ലച്ചോട് കൂടി ഒമ്പത് സ്പീഡ് ട്രാൻസ്മിഷനും കാറിലുണ്ട്. എ.എം.ജി പെർഫോമൻസ് വിഭാഗത്തിലുള്ള ആൾ വീൽ ഡ്രൈവ് സിസ്റ്റവും നൽകിയിട്ടുണ്ട്. സാഹസിക പ്രേമികൾക്കായി ഡ്രിഫ്റ്റ് മോഡും ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.