ഇന്ത്യയിൽ അതിവേഗം വളർച്ച കൈവരിച്ച വാഹന വിഭാഗമാണ് എം.പി.വികൾ. മാരുതിയുടെ എർട്ടിഗയും, ഹോണ്ടയുടെ ബി.ആർ.വിയുമെല്ലാം എം.പി.വി മാർക്കറ്റിലെ മിന്നും താരങ്ങളാണ്. ഹാച്ച്ബാക്കുകൾക്കും സെഡാനുകൾക്കുമൊപ്പം എം.പി.വികൾക്കും ഇന്ത്യയിൽ നല്ല കച്ചവടമുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് എകസ്പാൻഡർ എന്ന ഭൂതത്തെ എം.പി.വി മാർക്കറ്റിലേക്ക് മിട്സുബിഷി തുറന്ന് വിടുന്നത്. വിപണിയിലെ നിലവിലെ രാജാക്കൻമാർക്ക് മിട്സുബിഷി വെല്ലുവിളി ഉയർത്തുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കഴിഞ്ഞ ഇന്തോനേഷ്യൻ ഒാേട്ടാ ഷോയിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ മിട്സുബിഷിയുടെ കൺസെപ്റ്റ് ആയിരുന്നു എക്സ്.എം. ഇതിെൻറ പ്രൊഡക്ഷൻ മോഡലാണ് എക്സ്പാൻഡർ. ടീസർ ചിത്രങ്ങൾ പുറത്തിറക്കിയാണ് മിട്സുബിഷി എക്സ്പാൻഡറിെൻറ വരവറിയിച്ചത്.
അടുത്തമാസം ജക്കാർത്തയിൽ നടക്കുന്ന ഇൻറർനാഷണൽ ഒാേട്ടാ ഷോയിൽ പ്രൊഡക്ഷൻ സ്പെക്ക് ഒൗദ്യോഗികമായി കമ്പനി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ ഇൻഡൊനീഷ്യൻ പ്ലാൻറിലാണ് വാഹനത്തിെൻറ നിർമാണം പുരോഗമിക്കുന്നത്. തായ്ലാൻറ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലായിരിക്കും എക്സ്പാൻഡർ ആദ്യം വിപണിയിലെത്തുക. ഇന്ത്യൻ വിപണിയിലേക്കുള്ള എം.പി.വിയുടെ വരവിനെ കുറിച്ച് റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.
ത്രീ സീറ്റിങ് അറേഞ്ച്മെൻറിൽ ആവശ്യമായ സ്ഥല സൗകര്യം അകത്തളത്തുണ്ട്. 1.5 ലിറ്റർ ശേഷയിയുള്ള എൻജിനാകും വാഹനത്തിലുണ്ടാകുക. 6000 ആർ.പി.എമ്മിൽ 120 പി.എസ് കരുത്തും 4000 ആർ.പി.എമ്മിൽ 145 എൻ.എം ടോർക്കുമേകും. ഇന്ത്യയിലെത്തിയാൽ എകദേശം 8-13 ലക്ഷം രൂപക്കുള്ളിലായിരിക്കും വിപണി വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.