പരിഷ്കാരി ആൾ​േട്ടാ

2019 രാജ്യത്തെ വാഹനങ്ങളുടെയെല്ലാം പരിഷ്കരണ വർഷമായിട്ടായിരിക്കും ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുക. വാഹനനിയമ ങ്ങളിലും സുരക്ഷമാനദണ്ഡങ്ങളിലുമെല്ലാം അടിമുടി മാറ്റങ്ങളാണ് ഇൗ വർഷം ഉണ്ടാകാൻ പോകുന്നത്. ഭാരത് സ്​റ്റേജ് ആറില േക്കുള്ള പ്രയാണമാണ് എടുത്തുപറയേണ്ട സവിശേഷത. മാരുതി പോലൊരു വമ്പൻ കമ്പനി തങ്ങളുടെ ഏറ്റവും ജനപ്രിയമായ ഡീസൽ എൻ ജിൻ ഉ​േപക്ഷിച്ചത് ബി.എസ് ആറിലേക്ക് മാറുക എന്ന കടമ്പ കടക്കാൻ വേണ്ടിയാണ്. സുരക്ഷയിലും വിട്ടുവീഴ്​ചയില്ലാത്ത നി ലപാടാണ് അധികൃതർക്കുള്ളത്. എയർബാഗുകൾ നിർബന്ധമാക്കുന്നതിനൊപ്പം മുന്നിലും പിന്നിലും സീറ്റ്​ബെൽറ്റുകൾ ഉറപ്പാക്കുകയും മുന്നിലെ ഇരു സീറ്റ്​ബെൽറ്റുകൾക്കും വാണിങ് അലാറം ഏർപ്പെടുത്തുകയുമൊെക്ക ചെയ്യുന്ന കാലമാണിത്.
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വാഹനമായ ആൾ​േട്ടാ 800ഉം ഇതി​​െൻറ ചുവടുപിടിച്ച് മാറ്റത്തി​​െൻറ പാതയിലാണ്. 2012ലാണ് പഴയ 800 നിർത്തലാക്കി മാരുതി ആൾ​േട്ടാ 800ന് തുടക്കംകുറിച്ചത്. തുടർന്നുള്ള വർഷങ്ങളിലെല്ലാം ചെറിയ പരിഷ്കാരങ്ങൾ കമ്പനി വാഹനത്തിന് വരുത്തിക്കൊണ്ടേയിരുന്നു. ഇപ്പോൾ ഉണ്ടായിരിക്കുന്നത് കുറച്ചുകൂടി ആഴത്തിലുള്ള മാറ്റങ്ങളാണ്. പുതിയ ആൾ​േട്ടായിൽ എൻജിൻ ബി.എസ് ആറിലേക്ക് പരിഷ്കരിക്കപ്പെടുകയും വാഹനശരീരം കൂടുതൽ കരുത്തുള്ളതാകുകയും ചെയ്തു. പുതിയ ക്രാഷ് ടെസ്​റ്റുകളെ അതിജീവിക്കാനാണീ മാറ്റം. പേരിൽനിന്ന് 800 എടുത്തുകളഞ്ഞതും മാറ്റങ്ങളിൽ പ്രധാനമാണ്.

രൂപത്തിൽ കാര്യമായ മാറ്റം പുതിയ വാഹനത്തിനില്ല. ഹെഡ്​ലൈറ്റും ഡോറുകളും ബൂട്ട്​ലിഡും ഉൾ​െപ്പടെ പുറമെയുള്ള സംഗതികളിൽ മിക്കതും അങ്ങനെത്തന്നെ നിലനിർത്തി. മുൻ ബമ്പർ പുതിയതാണ്. വലിയ എയർഡാമും ഹണികോമ്പ് പ്ലാസ്​റ്റിക് മെഷും ഇതിൽ ഇണക്കിച്ചേർത്തിട്ടുണ്ട്. ഫോഗ് ലാമ്പിന് ഇടമുണ്ടെങ്കിലും കൂടുതൽ പണം നൽകിയാലേ പിടിപ്പിച്ച് നൽകൂ. മുൻ ഗ്രില്ലും പുതിയതാണ്. വാഹനം കൂടുതൽ സ്പോർട്ടിയാകാൻ മാറ്റങ്ങൾ സഹായിച്ചിട്ടുണ്ട്. വാഹനത്തി​​െൻറ മുൻവശം കൂടുതൽ ബലപ്പെടുത്തിയിട്ടുണ്ട്. പുതിയ ആൾ​േട്ടാക്ക് 50 എം.എം നീളം കൂടി. ഇ​േതാടെ മൊത്തം നീളം 3395 എം.എമ്മിലേക്കെത്തി. ബമ്പറി​​െൻറ ഡിസൈനിലെ പ്രത്യേകതയാണ് നീളംകൂടാൻ കാരണം.

ഡ്രൈവർ എയർബാഗ്, എ.ബി.എസ്, ഇ.ബി.ഡി, പിന്നിലെ പാർക്കിങ് സെൻസർ, മുന്നിലെ യാത്രക്കാർക്ക് സീറ്റ്െബൽറ്റ് റിമൈൻഡർ എന്നിവ സ്​റ്റാൻഡേർഡാണ്. എൽ.എക്സ്.െഎ മോഡലിൽ പാസഞ്ചർ എയർബാഗ് ആവശ്യക്കാർക്ക് പിടിപ്പിച്ച് നൽകും. ആൾ​േട്ടാ കെ 10​​െൻറ ഇൻറീരിയറാണ് പുതിയ വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡ്യൂവൽടോണിൽ ബ്ലാക്ക്, ബീജ് നിറങ്ങളുടെ സങ്കലനമാണ് ഉൾവശത്തിന്. സ്​റ്റിയറിങ്​ വീലും ഇൻസ്ട്രമ​​െൻറ് ക്ലസ്​റ്ററും പഴയതിൽനിന്ന് കടമെടുത്തിരിക്കുന്നു. 796 സി.സി, മൂന്ന് സിലിണ്ടർ, പെട്രോൾ എൻജിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ചേർത്തിരിക്കുന്നത്. എ.എം.ടി ഗിയർബോക്സ് തൽക്കാലം നൽകിയിട്ടില്ല. സി.എൻ.ജിയും ഒഴിവാക്കി. എക്സ്ഹോസ്​റ്റ്​ സംവിധാനം പരിഷ്കരിച്ചാണ് ഭാരത്​ സ്​റ്റേജ് ആറിലേക്ക് മാറ്റിയിരിക്കുന്നത്. 48 ബി.എച്ച്.പി കരുത്തും 69 എൻ.എം ടോർക്കും എൻജിൻ ഉൽപാദിപ്പിക്കും. ഇന്ധനക്ഷമത 24.7 കിലോമീറ്ററിൽനിന്ന് 22.5ലേക്ക് കുറഞ്ഞിട്ടുണ്ട്. പഴയതിൽ നിന്ന് 25,000 മുതൽ 35,000 വരെ വിലകൂടും.

Tags:    
News Summary - New alto 800-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.