സൗന്ദര്യവും കരുത്തും സംയോജിപ്പിച്ച് നാലാം തലമുറ റാങ്ക്ളറിനെ ജീപ്പ് വിപണിയിലേക്ക് എത്തിക്കുന്നു. ആഗോള വിപണിയിൽ ജീപ്പിൻെറ കരുത്തൻ പുറത്തിറങ്ങിയെങ്കിലും ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നില്ല. ആഗസ്റ്റ് ഒമ്പതിന് റാങ്ക്ളർ ഇന്ത്യൻ മണ്ണിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
നിലവിലുള്ള മോഡലുമായി താരത്മ്യം ചെയ്യുേമ്പാൾ 90 കിലോ ഗ്രാം ഭാരം കുറവായിരിക്കും പുതിയ റാങ്ക്ളറിന്. പെട്രോൾ, ഡീസൽ എൻജിനുകളിൽ റാങ്ക്ളർ എത്തും. ചെറിയ ഒരു എൻജിൻ കൂടി ഇക്കുറി റാങ്ക്ളറിൻെറ നിരയിലുണ്ടാകുമെന്നാണ് പ്രതീക്ഷ. 2.0 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിനായിരിക്കും റാങ്ക്ളറിലെ ഏറ്റവും ചെറിയ എൻജിൻ. 270 പി.എസ് പവറും 400 എൻ.എം ടോർക്കും എൻജിൻ നൽകും. ഇതിനൊപ്പം നിലവിലുള്ള 3.6 ലിറ്റർ വി 6 പെട്രോൾ എൻജിനും, 3.0 ലിറ്റർ വി 6 ഡീസൽ എൻജിനും റാങ്ക്ളറിൽ തുടരും.
മോഡലിൻെറ ട്രാൻസ്മിഷനും ജീപ്പ് മെച്ചപ്പെടുത്തിയിട്ടുണ്ട്. അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് മുമ്പ് ഉണ്ടായിരുന്നതെങ്കിൽ ഇക്കുറി അത് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ്. 3.6 വി 6 പെട്രോൾ എൻജിനിൽ മാത്രമാണ് മാനുവൽ ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്.
പുതിയ റാങ്ക്ളറിൻെറ എക്സ്റ്റീരിയറിൽ ചെറിയ ചില മാറ്റങ്ങൾ മാത്രമേ കമ്പനി വരുത്തിയിട്ടുള്ളു. എൽ.ഇ.ഡി ഹെഡ്ലാമ്പ്, എൽ.ഇ.ഡി ഡേ ടൈം റണ്ണിങ് ലൈറ്റുകൾ, സെവൻ സ്ലേറ്റ് ഫ്രണ്ട് ഗ്രിൽ, ഫ്രണ്ട് ബംബർ എന്നിവയിൽ മാറ്റങ്ങൾ പ്രകടമാണ്. 8.4 ഇഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലേയോട് കൂടിയ പുതിയ ഡാഷ്ബോർഡാണ് ഇൻറീരിയറിലെ മാറ്റം. ഏകദേശം 60 ലക്ഷം രൂപയിലായിരിക്കും റാങ്ക്ളറിൻെറ വില തുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.