മാരുതിയുടെ ജനപ്രിയകാർ വാഗണറിെൻറ പരിഷ്കരിച്ച പതിപ്പ് ജനുവരി 23നാണ് വിപണിയിലെത്തുന്നത്. ഒൗദ്യോഗിക ലേ ാഞ്ചിങ്ങിന് മുന്നോടിയായി കാറിെൻറ ടീസർ ചിത്രങ്ങൾ കമ്പനി പുറത്ത് വിട്ടു. പുതിയ വാഗണറിന് പഴയതിനേക്കാളു ം നീളവും വീൽബേസും കാബിൻ സ്പേസും കൂടുതലായിരിക്കുമെന്നാണ് സൂചന. പുതിയ ഡിസൈനിൽ കരുത്ത് കൂടിയ എൻജിനുമായിട്ടാവും വാഗണർ വീണ്ടും അവതരിക്കുക.
വൈഡ് ഗ്രില്ലും ബോൾഡായ ഹൈഡ്ലൈറ്റുമാണ് മുൻവശത്ത് നൽകിയിട്ടുള്ളത്. ബോണറ്റിെൻറ നീളം കൂടിയിട്ടുണ്ട്. അകത്തളത്തെ സൗകര്യങ്ങൾ കമ്പനി വർധിപ്പിച്ചിട്ടുണ്ട്. പുതിയ ഇൻസ്ട്രുമെേൻറഷൻ കൺസോൾ, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം എന്നിങ്ങനെ നിരവധി മാറ്റങ്ങൾ പ്രകടനമാണ്. ഇൻഫോടെയിൻമെൻറ് സിസ്റ്റത്തിനൊപ്പം ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഒാേട്ടാ തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
1.2 ലിറ്ററിെൻറ പുതിയ പെട്രോൾ എൻജിൻ വാഹനത്തിനൊപ്പം ഉൾപ്പെടുത്തും. ഇതിനൊപ്പം 1.0 ലിറ്റർ ത്രീ സിലിണ്ടർ കെ സീരിസ് എൻജിനും തുടരും. അഞ്ച് സ്പീഡ് മാനുവലാണ് ട്രാൻസ്മിഷൻ. ഹ്യൂണ്ടായ് സാൻട്രോ, ഡാറ്റ്സൺ ഗോ, റെനോ ക്വിഡ് തുടങ്ങിയ മോഡലുകൾക്കാവും പുതിയ വാഗണർ വെല്ലുവിളിയാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.