ഒടുവിൽ മുഖം കാണിച്ച്​ ഐ 20

ഈ വർഷം ആദ്യമാണ്​ പുതുതലമുറ ഐ 20യുടെ ചില വിവരങ്ങൾ ഹ്യുണ്ടായ്​ പുറത്ത്​ വിട്ടത്​. ഇപ്പോൾ ഐ 20 ആദ്യമായി റോഡിലെത്തിയ ചിത്രങ്ങൾ കൂടി പുറത്ത്​ വന്നിരിക്കുകയാണ്​. ഹ്യുണ്ടായിയുടെ തനത്​ സ്​പോർട്ടിനെസുമായാണ്​ ഐ 20യും എത്തുന്നത്​. 

 കാസ്​കേഡിങ്​ ഗ്രില്ല്​ തന്നെയാണ്​ ഐ20യിലും ആദ്യം ആരുടെയും ശ്രദ്ധ ആകർഷിക്കുക. ലാർജ്​ ആംഗുലർ ഹെഡ്​ലാമ്പ്​, എൽ.ഇ.ഡി ഇൻസേർ​ട്ടോട്​ കൂടിയ ടെയിൽ ലാമ്പ്​ എന്നിവയും പ്രത്യേകതയാണ്​. പുതിയ ഐ 20യുടെ നീളവും വീതിയും വീൽബേസും വർധിച്ചിട്ടുണ്ട്​. അതേസമയം, നികുതി ഇളവ്​ ലഭിക്കുന്നതിനായി ഈ നീളവർധനവ്​ ഇന്ത്യയിലെത്തില്ലെന്നാണ്​ സൂചന.

ഡാഷ്​ബോർഡ്​ ഇലാൻട്രയുമായി സാമ്യമുള്ളതാണ്​. സ്​റ്റിയറിങ്​ വീലിന്​ ക്രേറ്റയുമായാണ്​ സാമ്യം. 10.25 ഇഞ്ച്​ വലിപ്പമുള്ള ഇരട്ട ഡിസ്​പ്ലേകൾ ഡിജിറ്റൽ ഇൻസ്​ട്രു​മെ​േൻറഷൻ ക്ലസ്​റ്ററിനും ഇൻഫോടെയിൻമ​​െൻറ്​ സിസ്​റ്റത്തിനുമായി നൽകിയിട്ടുണ്ട്​. വയർലെസ്സ്​ ചാർജിങ്​, ബ്ലു ലിങ്ക്​ കണക്​ടഡ്​ കാർ ടെക്​, ഓ​ട്ടോ ക്ലൈമറ്റ്​ കൺട്രോൾ, ബോസ്​ ഓഡിയോ സിസ്​റ്റം എന്നിവയും സവിശേഷതയാണ്​.

1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനിലും 1.2 ലിറ്റർ എൻജിനിലുമാണ്​ ഐ 20 എത്തുക. മാനുവലിനൊപ്പം ഡ്യുവൽ ക്ലച്ച്​ ഓ​ട്ടോമാറ്റിക്​ ട്രാൻസ്​മിഷനുമുണ്ടാകും. ഈ എൻജിനുകൾക്കൊപ്പം ഇന്ത്യയിൽ 1.5 ലിറ്റർ ഡീസൽ എൻജിനുമുണ്ടാകും. പ്രീമിയം ഹാച്ച്​ബാക്ക്​ സെഗ്​മ​​െൻറിൽ​ മാരുതി സുസുക്കി ബ​ലാനോ, ഹോണ്ട ജാസ്​, ടോയോട്ട ഗ്ലാൻസ എന്നിവക്കാവും ഐ 20 ഇന്ത്യയിൽ വെല്ലുവിളി ഉയർത്തുക.

Tags:    
News Summary - New Hyundai i20 makes first appearance on public roads-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.