ഹ്യുണ്ടായിയുടെ ജനപ്രിയ സെഡാൻ വെർണയുടെ ഫേസ്ലിഫ്റ്റ് മോഡൽ മാർച്ച് അവസാനത്തോടെ പുറത്തിറങ്ങും. പുതിയ വാഹ നത്തിെൻറ ടീസർ ചിത്രങ്ങൾ കമ്പനി പുറത്തിവിട്ടു.
മുൻവശത്ത് തികച്ചും വ്യത്യസ്തമായ ഗ്രില്ലാണ് ഒരുക്ക ിയിട്ടുള്ളത്. ഹെഡ്ലൈറ്റിനും എൽ.ഇ.ഡി ലൈറ്റിനുമെല്ലാം വ്യത്യാസം വന്നിട്ടുണ്ട്.
പിന്നിലെ ബംബറും ടെയിൽ ലാമ്പുമെല്ലാം പരിഷ്കരിച്ചു. വെന്യുവിൽ ഉപയോഗിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനും ക്രെറ്റയിലേതിന് സമാനമായ 1.5 ലിറ്റർ പെട്രോൾ, ഡീസൽ എൻജിനും വെർണയിൽ പ്രതീക്ഷിക്കാം.
ടർബോ വേരിയൻറിൽ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർ ബോക്സായിരിക്കും ഒരുക്കുകയെന്നാണ് വിവരം. ഡീസൽ, പെട്രോൾ പതിപ്പുകളിൽ 6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർ ബോക്സുകളും ഉണ്ടാകും.
ഹോണ്ട സിറ്റിയുടെ പരിഷ്കരിച്ച മോഡൽ മാർച്ചിൽ ഇറങ്ങാനിരിക്കുകയാണ്. വെർണ കൂടി എത്തുന്നതോടെ സെഡാനുകളുടെ ലോകത്ത് മത്സരം ടോപ്ഗിയറിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.