മാരുതി സുസുക്കി ജനപ്രിയ കാർ ആൾട്ടോ 800നെ പരിഷ്കരിച്ച് പുറത്തിറക്കുന്നു. 2019 ജൂൺ അവസാനത്തോടെ പുതിയ മോഡൽ വിപ ണിയിലെത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. നിലവിലുള്ള മോഡലിൻെറ ഉൽപാദനം മാരുതി അവസാനിപ്പിച്ചിട്ടുണ്ട ്. 2020ന് മുമ്പായി ബി.എസ് 6 എൻജിനിലേക്ക് ഇന്ത്യയിലെ മുഴുവൻ വാഹനങ്ങളും മാറണം. ഇതിന് മുന്നോടിയായാണ് ആൾട്ടോ 800നെ മാരുതി പരിഷ്കരിച്ച് പുറത്തിറക്കുന്നത്.
സ്വിഫ്റ്റ്, ബലാനോ പോലുള്ള കാറുകൾക്ക് ഉപയോഗിച്ച ഹെർട്ടെക്ട് പ്ലാറ്റ്ഫോമിലാവും പുതിയ ആൾട്ടോയും വിപണിയിലെത്തുക. ബി.എസ് 6 നിലവാരം പാലിക്കുന്ന 800 സി.സി 1.0 ലിറ്റർ പെട്രോൾ എൻജിനുമായിട്ടാവും ആൾട്ടോ വിപണിയിലേക്ക് എത്തുക. മാനുവൽ ഗിയർബോക്സിനൊപ്പം ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉണ്ടാവും. നിലവിലുള്ള മോഡലുമായി താരത്മ്യം ചെയ്യുേമ്പാൾ കരുത്ത് കൂടിയ എൻജിനാവും ആൾട്ടോയിലുമുണ്ടാവുക.
ഫീച്ചറുകളിലാണ് ആൾട്ടോ ഞെട്ടിക്കാൻ ഒരുങ്ങുന്നത്. ഇതാദ്യമായി ആൾട്ടോ 800ൽ ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം ഉൾപ്പെടുത്തിയേക്കും ഇതിനൊപ്പം സ്മാർട്ട്ഫോൺ കണക്ട്വിറ്റിയും നൽകും. ഡ്യുവൽ ഫ്രണ്ട് എയർബാഗ്, എ.ബി.എസ്, ഇ.ബി.ഡി തുടങ്ങി സംവിധാനങ്ങളൊരുക്കി സുരക്ഷയിലും ആൾട്ടോ വിട്ടുവീഴ്ചക്ക് തയാറല്ല. പാർക്കിങ് സെൻസറുകൾ, സീറ്റ്ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലേർട്ട് സിസ്റ്റം തുടങ്ങിയവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിലയുടെ കാര്യം മാരുതി ഒന്നും വിട്ടുപറയുന്നില്ലെങ്കിലും 2.66 ലക്ഷം മുതൽ 3.55 ലക്ഷം വരെയായിരിക്കും ആൾട്ടോയുടെ വിലയെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.