ജനുവരി 23ന് പുതിയ വാഗണർ പുറത്തിറക്കുന്നുമെന്ന് മാരുതി അറിയിച്ചതിന് പിന്നാലെ മുഖം മിനുക്കി ബലേനോയും വിപണ ിയിലെത്തുമെന്ന റിപ്പോർട്ടുകൾ. ജനുവരി 27ന് ബലേനോയുടെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യൻ വിപണിയിലേക്ക് എത്തുമെന ്നാണ് സൂചന. ചില ഒാേട്ടാമൊബൈൽ ബ്ലോഗർമാരാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടത്.
പുതിയ ഫ്ര ണ്ട് ഗ്രില്ലുമായാണ് ബലേനോ ഇന്ത്യൻ വിപണിയിലേക്ക് എത്തുക. ബംബറിെൻറ ഡിസൈനിലും മാറ്റമുണ്ടാകും. ഫോഗ്ലാമ്പിെൻറ സ്ഥാനം ഹെഡ്ലാമ്പിന് കുറച്ച് കൂടി അടുത്താക്കിയിട്ടുണ്ട്. ഡേ ടൈം റണ്ണിങ് ലൈറ്റോട് കൂടിയ പ്രൊജക്ടർ ഹെഡ്ലാമ്പാണ്. ക്രോമിെൻറ സാന്നിധ്യമാണ് പിൻവശത്തെ പ്രധാന പ്രത്യേകത. പുതിയ അലോയ് വീലുകളും പ്രത്യേകതയാണ്.
സുരക്ഷക്കായി ചൈൽഡ് സീറ്റ് ഉൾപ്പെടുത്തിയണ്ട്. എ.ബി.എസ് സ്റ്റാൻഡേർഡായി നൽകിയിരിക്കുന്നു. സ്പീഡ് അലേർട്ട് സിസ്റ്റം, സീറ്റ്ബെൽറ്റ് വാണിങ് സിസ്റ്റം, പാർക്കിങ് സെൻസർ എന്നിവയെല്ലാമാണ് സുരക്ഷക്കായി കാറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. റെയിൻ സെൻസറിങ് വൈപ്പറുകൾ, ക്രൂയിസ് കംൺട്രോൾ, ഒാേട്ടാ ഹെഡ്ലാമ്പ് തുടങ്ങിയവ സെഗ്മെൻറിലെ എതിരാളികളെ വെല്ലുവിളിക്കാൻ പോന്നതാണ്. നിലവിലുള്ള 1.2 ലിറ്റർ പെട്രോൾ എൻജിനും 1.3 ലിറ്റർ ഡീസൽ എൻജിനും പുതിയ വാഹനത്തിലും തുടരും. 5.38 ലക്ഷം മുതൽ 8.39 ലക്ഷം വരെയായിരിക്കും പുതിയ കാറിെൻറ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.