ന്യൂഡൽഹി: ഇന്ത്യൻ എം.പി.വി വിപണിയിൽ പുതിയ ചർച്ചകൾക്കാണ് മഹീന്ദ്രയുടെ മരാസോ തുടക്കം കുറിച്ചത്. നിലവിലെ വിപണിയിലെ വമ്പൻമാരെയെല്ലാം വെല്ലുവിളിക്കാൻ പോന്നവനാണ് മരസോ എന്നതാണ് വാഹന നിർമാതാക്കളുടെ വിലയിരുത്തൽ. മരാസോയെത്തുേമ്പാൾ അടിതെറ്റുമെന്ന പ്രവചിക്കപ്പെട്ട മോഡലുകളിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത് എർട്ടിഗയാണ്. ഇപ്പോൾ ഇൗ തിരിച്ചടി മുന്നിൽകണ്ട് കരുക്കൾ നീക്കിയിരിക്കുകയാണ് മാരുതി. എർട്ടിഗയുടെ രണ്ടാം തലമുറ പതിപ്പ് പുറത്തിറക്കിയാണ് വിപണിയിൽ മാരുതി ആധിപത്യം നേടാൻ ശ്രമിക്കുന്നത്. ദീപാവലി, ദസ്റ ആഘോഷങ്ങൾക്ക് മുന്നോടിയായാണ് മാരുതി മോഡൽ പുറത്തിറക്കിയത്.
പുതുമയേറിയ ഫ്രണ്ട് ലുക്കാണ് മാരുതി എർട്ടിഗക്ക് നൽകിയിരിക്കുന്നത്. ക്രോം ഇൻസേർേട്ടാടുകൂടിയ ഗ്രിൽ, പ്രൊജക്ടർ ഹെഡ്ലാമ്പ്, ഫോഗ്ലാമ്പ് എന്നിവയെല്ലാം പ്രീമിയം ലുക്കിലാണ് എർട്ടിഗയിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. വശങ്ങളിൽ ഫ്ലോട്ടിങ് റൂഫ് ഡിസൈനാണ്. അലോയ് വീലുകളിലും മാറ്റം കാണാം. പിൻവശത്ത് എൽ ആകൃതിയിലുള്ള ടെയിൽ ലൈറ്റ് ക്ലസ്റ്റർ, ബൂട്ടിലെ ക്രോം സ്ട്രിപ്പ്, മസ്ക്യുലർ ബംബർ എന്നിവയെല്ലാമാണ് പിന്നിലെ പ്രധാന പ്രത്യേകതകൾ. ഇൻറീരിയറിൽ ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം, മുന്തിയ ഇനം സീറ്റ് അപ്ഹോളിസ്റ്ററി എന്നിവയും ഉണ്ട്.
സിയാസിൽ കണ്ട അതേ 1.5 ലിറ്റർ പെട്രോൾ എൻജിനാണ് പുതിയ എർട്ടിഗയിൽ. 1.3 ലിറ്ററിെൻറ പഴയ ഡീസൽ എൻജിൻ തന്നെയാണ് രണ്ടാം തലമുറ എർട്ടിഗയിലും പിന്തുടരുന്നത്. മാനുവൽ ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനുകളിൽ പുതിയ എർട്ടിഗ വിപണിയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.