മുഖം മിനുക്കിയെത്തുന്ന പുതിയ വാഗണർ ജനുവരി 23ന് ഇന്ത്യൻ വിപണിയിലെത്തും. ടാറ്റ ടിയാഗോ, ഹ്യൂണ്ടായ് സാൻട്രോ ത ുടങ്ങിയ മോഡലുകളെ ലക്ഷ്യമിട്ടാണ് മാരുതി വാഗണർ പുറത്തിറക്കുന്നത്. ഏകദേശം നാല് മുതൽ അഞ്ച് ലക്ഷം വരെയാണ് മാരുതിയുടെ പരിഷ്കരിച്ച പതിപ്പിെൻറ വില. 2020ൽ വാഗണറിെൻറ ഇലക്ട്രിക് പതിപ്പും മാരുതി പുറത്തിറക്കും.
നിലവിലുള്ള മോഡലുമായി താരത്മ്യം ചെയ്യുേമ്പാൾ ചില പ്രധാന മാറ്റങ്ങൾ മാരുതി വാഗണറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടോൾ ബോയ് ഡിസൈൻ അതേപടി പുതിയ മോഡലിലും പിന്തുടരും. എൽ.ഇ.ഡി ടെയിൽലാമ്പ് ഉയർന്ന വകഭേദത്തിൽ അലോയ് വീലുകൾ എന്നിവ പുതുതായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. അകത്തളത്ത് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉയർന്ന വകഭേദത്തിൽ റിയർ പാർക്കിങ് സെൻസറുകൾ, റിവേഴ്സ് കാമറ എന്നിവ ഉണ്ടാകും.
എൻജിനിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ല. 1 ലിറ്റർ ത്രീ സിലണ്ടർ കെ 10 എൻജിൻ പുതിയ വാഗണറിലും തുടരും. ട്രാൻസ്മിഷനായി മാനുവലിനൊപ്പം ഒാേട്ടാമാറ്റിക് ഗിയർബോക്സും കമ്പനി ഉൾപ്പെടുത്തുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.