ടൈഗോണുമായി ഫോക്​സ്​ വാഗണ്‍

കുറേ നാളുകള്‍ക്ക് മുമ്പുള്ള കഥയാണ്. ഫോക്​സ്​ വാഗണ്‍ ജര്‍മനിയിലൊരു പേരിടല്‍ മത്സരം നടത്തി. തങ്ങള്‍ പുറത്തിറക്കാന്‍ പോകുന്ന പുതിയ എസ്.യു.വിക്ക് വേണ്ടിയായിരുന്നു മത്സരം. നമീബ്, റോക്ക്ടണ്‍, നാനൂക്ക്, ടൈഗോണ്‍ തുടങ്ങി നിരവധി പേരുകള്‍ ഉയര്‍ന്നുവന്നു. അവസാനം നറുക്ക് വീണത് ടൈഗോണിനായിരുന്നു. ടൈഗര്‍, ലെഗോണ്‍ എന്നീ വാക്കുകള്‍ ചേര്‍ത്താണ് ടൈഗോണെ സൃഷ്​ടിച്ചത്.

ടൈഗര്‍ എന്നാല്‍ കടുവ തന്നെ. ലെഗോണ്‍ എന്നാല്‍ ഒരുതരം ശീതരക്തമുള്ള പല്ലിയാണ്. ആദ്യമൊക്കെ കമ്പനി അധികൃതര്‍ ചെറിയ സംശയത്തിലായിരുന്നു. കടുവയുടെ കാര്യത്തില്‍ അവര്‍ക്ക് സംശയമില്ലായിരുന്നു. എന്നാല്‍, തണുപ്പ് കൂടുമ്പോള്‍ ചലിക്കാനാകാതെ നില്‍ക്കുന്ന പല്ലി പാരയാകുമോ എന്നവര്‍ ചിന്തിച്ചു. അവസാനം ടൈഗോണിനെ തന്നെ ഉറപ്പിച്ചു. ടൈഗോണിപ്പോള്‍ ഇന്ത്യയിലേക്ക് വരുകയാണ്. ഫോര്‍ച്യൂണര്‍, എന്‍ഡവര്‍, പജേറോ ത്രയങ്ങളും ഹ്യൂണ്ടായ് സാന്താഫേ, ഹോണ്ട സി.ആര്‍.വി തുടങ്ങിയ അതികായന്മാരുമാണ് എതിരാളികള്‍. 

യഥാര്‍ഥത്തില്‍ ടൈഗോണൊരു തികഞ്ഞ എസ്.യു.വിയൊന്നുമല്ല. കോമ്പാക്​ട്​ ക്രോസോവര്‍ എന്നൊക്കെയാണ് യൂറോപ്പിലിതിനെ വിളിക്കുക. കാരണം, അവരുടെ ഭാവനയിലുള്ള എസ്.യു.വികളുമായി ടൈഗോണ് സാമ്യമൊന്നുമില്ല. പക്ഷേ, നമ്മളെ സംബന്ധിച്ച്​ ഇവനൊരു കൂറ്റന്‍ എസ്.യു.വിയാണ്. മാരുതി ബ്രെസയും ഹ്യൂണ്ടായ് ക്രേറ്റയും വരെ എസ്.യു.വിയെന്നു പറഞ്ഞ് ഓടിച്ച് നടക്കുന്നവരാണല്ലോ നാം. അപ്പോ അതി​​െൻറ ഇരട്ടി വലുപ്പവും  രണ്ടിരട്ടി വിലയുമുള്ള ടൈഗോണിന് മുന്നില്‍ നമിച്ച് നിന്നി​െല്ലങ്കിലേ അദ്​ഭുതമുള്ളൂ. 

ടൈഗോണി​​െൻറ ഗ്രൗണ്ട് ക്ലിയറന്‍സ് 200 എം.എം ആണ്. നിസാന്‍ ടെറാനൊ, റെനോ ഡസ്​റ്റര്‍, ഫോര്‍ഡ് എക്കോസ്പോര്‍ട്ട് എന്നിവക്ക് സമം. ഫോര്‍ച്യൂണറി​​െൻറ ഗ്രൗണ്ട് ക്ലിയറന്‍സ് 220 എം.എം ആണ്. ഫോര്‍ഡ് എന്‍ഡവറി​േൻറത് 225എം.എം ഇത്രയും പറഞ്ഞത് ടൈഗോണ്‍ എസ്.യു.വി എന്നതിനേക്കാള്‍ ക്രോസോവര്‍ ആണെന്ന് സൂചിപ്പിക്കാനാണ്. നേരത്തെ ഫോക്​സ്​വാഗണ് ട്യൂറെഗ് എന്നപേരില്‍ എസ്.യു.വി ഉണ്ടായിരുന്നു. ഇതിനെ പിന്‍വലിച്ചിട്ടാണ് ടൈഗോണ്‍ വരുന്നത്. ട്യൂറഗ് പൂര്‍ണമായും ഇറക്കുമതി ചെയ്​തിരുന്നതിനാല്‍ വില കൂടുതലായിരുന്നു. എന്നാല്‍, ടൈഗോണി​​െൻറ വിവിധ ഭാഗങ്ങള്‍ തങ്ങളുടെ ഒൗറംഗാബാദ് പ്ലാൻറി​ലെത്തിച്ച് കൂട്ടിച്ചേര്‍ക്കുകയാണ് ഫോക്സ് വാഗണ്‍ ചെയ്യുന്നത്. അതിനാല്‍ വില കുറയും. 

രണ്ട് വേരിയൻറുകളാണുള്ളത്. കംഫർ​ൈട്ടനും ഹൈലൈനും. ആദ്യത്തേതിന് 27.98 ലക്ഷവും രണ്ടാമത്തേതിന് 31.38 ലക്ഷവുമാണ് വില. സ്കോഡ ഒക്​ടാവിയ, സൂപ്പര്‍ബ് എന്നിവ നിര്‍മിക്കുന്ന എം.ക്യൂ.ബി പ്ലാറ്റ്ഫോമാണ് ടൈഗോണും പങ്കു​വെക്കുന്നത്. ഓഡി ക്യൂ ത്രിയുടെ പ്ലാറ്റ്ഫോമും ഇതുതന്നെയാണെന്ന് അറിയുക. ഫോക്​സ്​ വാഗൺ വാഹനങ്ങള്‍ നിര്‍മിക്കുന്ന ഛക്കനിലെ നിര്‍മാണശാലയില്‍നിന്ന് ഒൗറംഗാബാദിലേക്ക് ടൈഗോണിനെ മാറ്റാന്‍ കാരണവും ഇതുതന്നെ. രൂപത്തില്‍ ടൈഗോണൊരു അഴകനാണ്. ജാപ്പനീസ് അമേരിക്കന്‍ എതിരാളികളേക്കാള്‍ മനോഹരമായ രൂപം. ഹ്യൂണ്ടായ് ട്യൂസോണുമായൊക്കെയാണ് താരതമ്യപ്പെടുത്താനാവുക. ഹെഡ്​ലൈറ്റുകളും ഗ്രില്ലുകളും പരസ്​പര പൂരകമായി ചേര്‍ന്നിരിക്കുന്നു. ഓട്ടോമാറ്റിക് ഹെഡ്​ലൈറ്റുകളും എല്‍.ഇ.ഡി ഡേ ടൈം റണ്ണിങ്​ ലാമ്പുകളുമുണ്ട്. ടയറുകള്‍ 17, 18 ഇഞ്ചുകളിലാണ് വരുന്നത്. മൂന്ന് സോണ്‍ ക്ലൈമറ്റിക് കണ്‍ട്രോള്‍ എ.സി, വിശാലമായ പനോരമിക് സണ്‍റൂഫ് എന്നിവയാണ് എടുത്തുപറയേണ്ട മറ്റ് പ്രത്യേകതകള്‍. 

രണ്ട് ഡീസല്‍ വേരിയൻറുകളാണ് ടൈഗോണിനുള്ളത്. 1968 സി.സി ടി.ഡി.ഐ എൻജിന്‍ 141ബി.എച്ച്.പി കരുത്തും 340 എന്‍.എം ടോര്‍ക്കും ഉൽപാദിപ്പിക്കും. ഏഴ് സ്​പീഡ് ഡി.എസ്.ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്​സാണ് നല്‍കിയിരിക്കുന്ന്. അഞ്ചുപേര്‍ക്ക് ഇരിക്കാവുന്ന വാഹനത്തി​​െൻറ ഇന്ധനക്ഷമത ഹൈവേകളില്‍ 17.06 എന്നാണ് കമ്പനി പറയുന്നത്.

Tags:    
News Summary - new model vehicle volkswagen tiguan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.