വാഹനപ്രേമികളുടെ കാത്തിരിപ്പിനൊടുവിൽ പൾസർ 150 വിപണിയിലെത്തി. കഴിഞ്ഞ മാർച്ചിൽതന്നെ ബൈക്ക് ബജാജ് ഷോറൂമുകളിൽ എത്തിയിരുന്നു. പൾസർ ട്വിൻ ഡിസ്ക് വേരിയെൻറന്നാണ് ബജാജ് പുതിയ പൾസറിനെ വിളിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളുണ്ടെന്നതാണ് വലിയ സവിശേഷത. മുന്നിൽ 260 എം.എമ്മും (പഴയ ൈബക്കിൽ 240 എം.എം) പിന്നിൽ 230 എം.എമ്മും ഡിസ്ക്കാണ് പുത്തൻ പൾസറിനുള്ളത്. എ.ബി.എസ് പോലുള്ള കൂടുതൽ മികച്ച സവിശേഷതകൾ ബജാജ് തങ്ങളുടെ കരുത്തന് നൽകിയിട്ടില്ല.
125 സി.സിക്ക് മുകളിലെ ബൈക്കുകളിൽ എ.ബി.എസ് നിർബന്ധമാക്കുന്ന കേന്ദ്ര നിർദേശം പ്രാബല്യത്തിൽ വന്ന ഏപ്രിൽ ഒന്നിന് മുമ്പ് വാഹനം പുറത്തിറക്കിയാണ് ബജാജ് ഇൗ പ്രതിസന്ധി മറികടന്നത്. ഡിസ്ക് ബ്രേക്കുകൾ കൂടാതെ, 37എം.എം മുൻ ഫോർക്കുകൾ, രണ്ടായി മുറിച്ച സീറ്റും പിന്നിലെ കൈപ്പിടിയും എന്നിവ പ്രത്യേകതകളാണ്. മുന്നിൽനിന്ന് നോക്കിയാൽ പൾസർ 180 ആണെന്ന തോന്നലുണ്ടാകാം. ഹാൻഡിൽ ബാറും ഇൻസ്ട്രുമെൻറ് ക്ലസ്റ്ററും മാറ്റങ്ങളോട് കൂടിയതാണ്. പഴയ ക്രോം ഫിനിഷുള്ള ഫുട്ട് റെസ്റ്റിന് പകരം പുത്തൻ അലുമിനിയം പെഡലുകളാണ് നൽകിയിരിക്കുന്നത്. ഇത് കൂടുതൽ ആഢ്യത്വം തോന്നിക്കും. ചെയിൻ കവറിൽ ചെയിൻ ഉരസി ശബ്ദമുണ്ടാകുന്നെന്ന പരാതിയും പരിഹരിച്ചിട്ടുണ്ട്. ഇതിനായി െചയിൻ കവർ തന്നെ വേണ്ടെന്ന് െവച്ചിരിക്കുകയാണ്.
പുതിയ പൾസറിന് 17ഇഞ്ച് മാറ്റ് ബ്ലാക്ക് അലോയ് വീലുകളാണുള്ളത്. നേരത്തെയുള്ളതിനേക്കാൾ വലുതാണിത്. എൻജിൻ അതേപടി നിലനിർത്തി. 149 സി.സി ഒറ്റ സിലിണ്ടർ ഇരട്ട വാൽവ് ഇരട്ട സ്പാർക്ക് എൻജിനാണിത്. 8000 ആർ.പി.എമ്മിൽ 14 എച്ച്.പി കരുത്തും 6000 ആർ.പി.എമ്മിൽ 13.4 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയർബോക്സാണ്. 144 കി.ഗ്രാം ഭാരമുള്ള ബൈക്കിന് 15 ലിറ്റർ ഇന്ധനം നിറക്കാവുന്ന ടാങ്കാണ് നൽകിയിരിക്കുന്നത്. ഹോണ്ട സി.ബി യൂനികോൺ 160, ടി.വി.എസ് അപ്പാഷെ ആർ.ടി.ആർ 160 എന്നിവയൊക്കെയാണ് പുതിയ പൾസറിെൻറ പ്രധാന എതിരാളികൾ. സി.ബി യൂനിക്കോണിെൻറ വില 76,116 രൂപയാണ്. അപ്പാഷെക്ക് 78,715 മുതൽ ആരംഭിക്കും. പുതിയ പൾസറിനാകെട്ട 78,016 രൂപയാണ് നൽകേണ്ടത്. പഴയതിനേക്കാൾ 300 രൂപയുടെ വർധനവാണ് വിലയിൽ വന്നിരിക്കുന്നത്. ചുരുക്കത്തിൽ എതിരാളികൾക്ക് മുതലെടുപ്പിന് അവസരം നൽകാതെയുള്ള മാറ്റങ്ങളാണ് ബജാജ് പൾസറിൽ വരുത്തിയിരിക്കുന്നത്. ബ്ലാക്ക് ബ്ലു, ബ്ലാക്ക് റെഡ്, ബ്ലാക്ക് ക്രോം, എന്നീ നിറങ്ങളിൽ ലഭിക്കും. നഗരത്തിൽ 40 കി.മീറ്ററും ഹൈവേയിൽ 50 കി.മീറ്ററും ഇന്ധനക്ഷമത പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.