സുരക്ഷ കൂട്ടി പുതിയ ഫീച്ചറുകളുമായി ഇഗ്നിസിെൻറ പുതിയ പതിപ്പ് അവതരിപ്പിച്ച് മാരുതി. 4.79 ലക്ഷത്തിലാണ് പു തിയ ഇഗ്നിസിെൻറ വില തുടങ്ങുന്നത്. റിവേഴ്സ് പാർക്കിങ് അസിസ്റ്റ് സിസ്റ്റം, കോ-ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡർ, ഹൈ സ്പീഡ് അലേർട്ട് സിസ്റ്റം എന്നിവ ഇഗ്നിസിൽ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്.
റോഡിലെ സാന്നിധ്യം വർധിപ്പിക്കാനായി റൂഫ് റെയിലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. സെറ്റ, ആൽഫ വേരിയൻറുകളിലാണ് റൂഫ് റെയിലുകൾ നൽകിയിട്ടുള്ളത്. ഡ്യുവൽ ഫ്രണ്ട് എയർബാഗ്, എ.ബി.എസ്, ഇ.ബി.ഡി എന്നിവയും പുതിയ ഇഗ്നിസിലുണ്ട്.
ചൈൽഡ് സീറ്റ് സിസ്റ്റമാണ് മറ്റൊരു സവിശേഷത. എൻജിനിൽ മാറ്റങ്ങൾക്ക് മാരുതി മുതിർന്നിട്ടില്ല. പുതിയ 1.2 ലിറ്റർ പെട്രോൾ എൻജിൻ 83 എച്ച്.പി കരുത്തും 113 എൻ.എം ടോർക്കും നൽകും. അഞ്ച് സ്പീഡ് മാനുവൽ ആൻഡ് ഒാേട്ടാമാറ്റിക്കാണ് ട്രാൻസ്മിഷൻ. 2017ലാണ് മാരുതി ഇഗ്നിസിനെ ഇന്ത്യൻ വിപണിയിലിറക്കിയത്. കാറിെൻറ ചില വേരിയൻറുകളുടെ വിലയും മാരുതി കുറച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.