ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ വിപണിയിൽ താരമായ കമ്പനിയാണ് അമേരിക്കൻ വാഹനനിർമാതാക്കളായ ജീപ്പ്. ആദ്യമിറക്കിയ റാംഗ്ലർ അത്ര ക്ലച്ച് പിടിച്ചില്ലെങ്കിലും കോംപാസിലൂടെ ഇന്ത്യൻ വാഹനലോകത്ത് തനത് ഇടം കണ്ടെത്താൻ ജീപ്പിന് സാധിച്ചിട്ടുണ്ട്. ജീപ്പിെൻറ വരവ് മറ്റ് വാഹന നിർമാതാക്കളെ ചെറുതല്ലാത്ത പ്രതിസന്ധിയിലെത്തിച്ചിട്ടുണ്ട്. ജീപ്പ് ഉയർത്തുന്ന വെല്ലുവിളി നേരിടാനുറച്ചാണ് റെനോയുടെ വരവ്. ക്യാപ്റ്റർ എന്ന കരുത്തനാണ് ഇതിനായുള്ള റെനോയുടെ തുറപ്പു ചീട്ട്.
മുൻ ഭാഗത്തെ വലിയ ലോഗോ, എൽ.ഇ.ഡി ഹെഡ്ലാമ്പ്, ത്രീഡി ഇഫ്ക്റ്റോടു കൂടിയ എൽ.ഇ.ഡി ടെയിൽ ലാമ്പ് എന്നിവയെല്ലാമാണ് ക്യാപ്റ്ററിെൻറ എക്സ്റ്റീരിയറിലെ പ്രധാന പ്രത്യേകതകൾ. ബ്ലാക്ക് ഫിനിഷിൽ സ്റ്റൈലിഷായാണ് ഇൻറീരിയറിെൻറ രൂപകൽപ്പന. ഒാേട്ടാമാറ്റിക് എ.സി, 7 ഇഞ്ച് ഇൻഫോടെയിൻമെൻറ് സിസ്റ്റം, ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, ബ്ലുടൂത്ത്, വോയ്സ് റെക്ഗനൈസേഷൻ സിസ്റ്റം എന്നിവയാണ് ഇൻറീരിയറിലെ പ്രധാന പ്രത്യേകതകൾ. എ.ബി.എസ്, ഇ.ബി.ഡി, ഇ.എസ്.സി, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളും റെനോ കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
1.5 ലിറ്റർ പെട്രോൾ 1.5 ലിറ്റർ ഡീസൽ എൻജിനുമാകും ക്യാപ്റ്ററിന്. ഡസ്റ്ററിലേതുപോലെ ആറ് സ്പീഡ് ഗിയർബോക്സായിരിക്കും ഉണ്ടാകുക. പെട്രോൾ എൻജിൻ 105 ബി.എച്ച്.പി കരുത്തും 140 എൻ.എം ടോർക്കും നൽകും. 109 ബി.എച്ച്.പി പവറും 240 എൻ.എം ടോർക്കും ഡീസൽ എൻജിനും നൽകും. 4333 എം.എം നീളവും 1813 എം.എം വീതിയും 1613 എം.എം ഉയരവും 2674 എം.എം വീൽബേസും ക്യാപ്റ്ററിനുണ്ട്. നിലവിൽ 25,000 രൂപ നൽകി ക്യാപ്റ്റർ ബുക്ക് ചെയ്യാനുള്ള സംവിധാനമാണ് റെനോ അവതരിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.