ഫ്രാങ്ക്ഫർട്ട് ഒാേട്ടാ ഷോയിൽ എല്ലാവരുടെയും കണ്ണിലുടക്കിയ രൂപമാണ് ഹോണ്ടയുടെ അർബൻ കൺസെപ്റ്റിേൻറത്. പഴയ ചെറുകാറുകളോട് മോഡലിന് സാമ്യം തോന്നുമെങ്കിലും ആളൊരു പൂലിയാണ്. ഭാവിയെ മുന്നിൽ കണ്ടാണ് കാർ അണിയിച്ചൊരുക്കിയിരിക്കുന്നത്. പെട്രോൾ-,ഡീസൽ കാറുകൾ വിപണിയിൽ നിന്ന് പതുക്കെ പിൻമാറുേമ്പാൾ ഇലക്ട്രിക് കാറുകളിലൂടെ വിപണിയിൽ ആധിപത്യം നേടാമെന്നാണ് ഹോണ്ടയുടെ കണക്കുകൂട്ടൽ. അതിനുള്ള കമ്പനിയുടെ തുറുപ്പ് ചീട്ടാണ് പുതിയ അവതാരം.
ഒറ്റനോട്ടത്തിൽ കാറിൽ നമ്മുടെ ശ്രദ്ധയാകർഷിക്കുക ഹെഡ്ലൈറ്റാണ്. ന്യൂജെൻ കാറുകളുടെ രൂപത്തിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് മുൻവശം . വൃത്താകൃതിയിലാണ് ഹെഡ്ലൈറ്റിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഹെഡ്ലൈറ്റിെൻറ നടുവിലായി ഹോണ്ടയുടെ ലോഗോ. അതിനടുത്തായി അത്യാവശ്യ വിവരങ്ങൾ നൽകുന്ന ബോർഡ് എന്നിവയെല്ലാം മുൻവശത്തെ വ്യത്യസ്തമാക്കുന്നു.
പഴയ കാറുകളോട് സമാനമാണ് പിൻവശത്തിെൻറ ഡിസൈൻ. ഒന്നാം തലമുറ സിവിക്കിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് രൂപകൽപ്പന. എന്നാൽ ലൈറ്റുകൾ മുൻവശത്തിന് സമാനമാണ്. മൂന്ന് ഡോറുകളാണ് കാറിനുണ്ടാകുക. മുന്നിൽനിന്ന് പിന്നിലേക്ക് വലിച്ച് തുറക്കുന്ന രീതിയിലാണ് ഡോർ. ഫോർ സീറ്ററാണ് വാഹനം. എന്നാൽ നിരത്തിലെത്തുേമ്പാൾ അഞ്ച് സീറ്റുകളുണ്ടാകുമെന്നാണ് പ്രതീക്ഷ.
വൈറ്റ് മൾട്ടി സ്പോക്ക് ശൈലിയിലാണ്അലോയ് വീൽ. പഴമയെ ഒാർമപ്പെടുത്തി അത്യാധുനിക സൗകര്യങ്ങളിലാണ് അകത്തളം. നീളമേറിയ ഇൻഫോടെയിൻമെൻറ് സിസ്റ്റമാണ് കാറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബെഞ്ച് ശൈലിയിലാണ് ഇരുവശത്തെയും സീറ്റ്. മറ്റ് സാേങ്കതിക വശങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. 2019ൽ ഹോണ്ടയുടെ ഇലക്ട്രിക് അവതാരം യുറോപ്യൻ വിപണി കീഴടക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.