മാരുതിയുടെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്കാണ് സ്വിഫ്റ്റ്. സ്വിഫ്റ്റിെൻറ ഇന്ത്യയിലിറങ്ങിയ പതിപ്പുകളെല്ലാം തരംഗമായിരുന്നു. ഇപ്പോൾ 32 കിലോ മീറ്റർ മൈലേജ് ലഭിക്കുന്ന സ്വിഫ്റ്റിെൻറ ഹൈബ്രിഡ് വകഭേദം ഇൻഡോനേഷ്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ് മാരുതി. ഹൈബ്രിഡ് സ്വിഫ്റ്റ് ഇന്ത്യൻ വിപണിയിലെത്തുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
2017 ജൂലൈയിൽ ജാപ്പനീസ് വിപണിയിൽ ഹൈബ്രിഡ് സ്വിഫ്റ്റ് മാരുതി അവതരിപ്പിച്ചിരുന്നു. പെട്രോൾ എൻജിനും ഇലക്ട്രിക് മോേട്ടാറുമാണ് സ്വിഫ്റ്റ് ഹൈബ്രിഡിനെ ചലിപ്പിക്കുന്നത്. 1.2 ലിറ്റർ പെട്രോൾ എൻജിൻ 91പി.എസ് പവറും 118 എൻ.എം ടോർക്കും നൽകും. ഇതിനൊപ്പമുള്ള ഇലക്ട്രിക് മോേട്ടാറിൽ നിന്ന് 13.6 പി.എസ് പവറും 30 എൻ.എം ടോർക്കും ലഭിക്കും. 100 വോൾട്ടിെൻറ ലിഥിയം അയേൺ ബാറ്ററിയാണ് ഇലക്ട്രിക് മോേട്ടാറിന് കരുത്ത് പകരുക.
ജപ്പാനിൽ പുറത്തിറക്കിയ ഹൈബ്രിഡിന് സ്വിഫ്റ്റിന് 32 കിലോ മീറ്റർ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്തത്. രൂപഭാവങ്ങളിൽ ഹൈബ്രിഡ് സ്വിഫ്റ്റിൽ പ്രധാനമാറ്റങ്ങളൊന്നുമില്ല. ഹണികോംബ് മെഷ് ഫ്രണ്ട് ഗ്രില്ലിൽ ഹൈബ്രിഡ്ജ് ബാഡ്ജ് മാത്രമാണ് മോഡലിലെ പ്രധാന മാറ്റം. ഡൽഹി ഒാേട്ടാഎക്സ്പോയിൽ ഹൈബ്രിഡി സ്വിഫ്റ്റിനെ മാരുതി അവതരിപ്പിച്ചുവെങ്കിലും മോഡൽ എന്ന് പുറത്തിറങ്ങുമെന്ന് അറിയിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.