മാരുതിയുടെ ഏറെ കാത്തിരിക്കപ്പെട്ട വാഹനമായ ഡിസയർ വിപണിയിലെത്തി. പേരിൽ നിന്ന് സ്വിഫ്റ്റ് ഒഴിവാക്കി ഡിസയർ മാത്രമായാണ് വരവ്. പേരിൽ ഒഴിവാക്കലുണ്ടെങ്കിലും മറ്റെല്ലായിടത്തും കൂട്ടിച്ചേർക്കലുകളാണുള്ളത്. തെരഞ്ഞെടുക്കാൻ ഏറെ വേരിയൻറുകളുമായാണ് ഡിസയർ എത്തിയിരിക്കുന്നത്. പെട്രോളിലും ഡീസലിലുമായി 14 തരം കാറുകളാണ് മാരുതി അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ഒാേട്ടാമാറ്റിക് മോഡലുകളുമുണ്ട്. ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാർ എന്ന വിശേഷണം മാരുതിയുടെതന്നെ സിയാസുമായി പങ്കുെവക്കുകയും ചെയ്യുന്നുണ്ട് ഡിസയർ. സിയാസിെൻറ ഹൈബ്രിഡ് കാറിന് ലഭിക്കുന്ന 28.4 എന്ന ഇന്ധനക്ഷമത ഡിസയർ ഡീസൽ മോഡലിനും ലഭിക്കുമെന്നാണ് മാരുതി പറയുന്നത്. പെട്രോൾ മോഡലിനാകെട്ട 22.0 എന്ന മികച്ച മൈലേജും വാഗ്ദാനംചെയ്യുന്നു.
വാഹനത്തിെൻറ ഭാരം കുറച്ചും കൂടുതൽ ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയുമാണ് ഇന്ധനക്ഷമത വർധിപ്പിച്ചിരിക്കുന്നത്. ഭാരക്കുറവ് ഹൈവേ യാത്രകളിലും ഉയർന്ന വേഗത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. പഴയതിനേക്കാൾ വീൽബേസ്(വീലുകൾ തമ്മിലുള്ള അകലം) കൂട്ടിയിട്ടുണ്ട്. 2450 എം.എം എന്ന പുതിയ വീൽബേസ് ഉള്ളിൽ കൂടുതൽ സ്ഥലസൗകര്യം നൽകുന്നു. പിന്നിലെ യാത്രക്കാർക്ക് കാലുകൾ വെക്കാൻ കൂടുതൽ ഇടം ലഭിക്കും. ഡിക്കിയുടെ ഇടവും അൽപം വലുതായിട്ടുണ്ട്. 378ലിറ്ററാണ് പുതിയ വലിപ്പം. പിന്നിലെ യാത്രക്കാർക്ക് എ.സി വെൻറുകൾ ഏർപ്പെടുത്തിയത് നല്ല തീരുമാനമാണ്. 12 വോൾട്ടിെൻറ പവർ സോക്കറ്റും ഉപയോഗപ്രദമായ കൂട്ടിച്ചേർക്കലാണ്.
പുറത്തെ മാറ്റങ്ങളിൽ പ്രധാനം മുന്നിലത്തേതാണ്. പഴയതിൽ നിന്ന് മുൻവശം മൊത്തത്തിൽ മാറി. പുതിയ ഗ്രില്ലുകളും ഹെഡ്ലൈറ്റുകളും ഡിസയറിന് പുതുരൂപം സമ്മാനിക്കുന്നുണ്ട്. പിന്നിൽ ടെയിൽ ലൈറ്റുകളിൽ എൽ.ഇ.ഡി കൂട്ടിച്ചേർക്കലുണ്ട്. ഒപ്പം വലിയ ക്രോംബാറും ഉൾപ്പെടുത്തി. എല്ലാ വേരിയൻറുകളിലും ഇവ രണ്ടും നൽകിയിരിക്കുന്നു. അകത്തെ മാറ്റങ്ങളിൽ ഏറ്റവും ശ്രദ്ധേയം പുത്തൻ സ്റ്റിയറിങ് വീലാണ്. കുറേയേറെ ഘടകങ്ങൾ പഴയതിൽ നിന്ന് കടമെടുത്തിട്ടുണ്ടെങ്കിലും സ്റ്റിയറിങ് വീൽ പുത്തനാണ്. ബീജ് ബ്ലാക്ക് നിറങ്ങളുടെ സങ്കലനമാണ് ഉൾവശത്തിന്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ‘വി’ വേരിയൻറുകൾക്ക് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെൻറ് സിസ്റ്റം നൽകിയിട്ടില്ല. കൂടുതൽ ഉയർന്ന മോഡലുകളിൽ മാത്രമേ ഇവ ലഭിക്കൂ. ഡ്രൈവർ സീറ്റുകൾ ഉയരം ക്രമീകരിക്കാവുന്നതാണ്. സാധനങ്ങൾ സൂക്ഷിക്കാൻ ധാരാളം ഇടങ്ങളും നൽകിയിട്ടുണ്ട്.
പെട്രോൾ, ഡീസൽ എൻജിനുകളിൽ മാറ്റമില്ല. 83 ബി.എച്ച്.പി 1.2ലിറ്റർ നാല് സിലിണ്ടർ പെട്രോൾ, 75ബി.എച്ച്.പി 1.3ലിറ്റർ നാല് സിലിണ്ടർ ഡീസൽ എൻജിനുകളാണ്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം എ.എം.ടി ഒാേട്ടാമാറ്റിക്കും ലഭ്യമാണ്. സുരക്ഷക്ക് എ.ബി.എസ്, ഇ.ബി.ഡി, ഇരട്ട എയർബാഗുകൾ എന്നിവ എല്ലാ വേരിയൻറുകളിലും നൽകിയിരിക്കുന്നു. പെട്രോളിലെ ഏറ്റവും കുറഞ്ഞ മോഡലിന് 5.45ലക്ഷമാണ് വില. ജനപ്രിയമായ സെഡ്.ഡി.െഎ ക്ക് 8.05ലക്ഷവും ഏറ്റവും ഉയർന്ന ഡീസൽ ഒാേട്ടാമാറ്റിക്കിന് 9.41ലക്ഷവും വിലവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.