ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറെന്ന വിശേഷണത്തോടെ വിപണിയിലെത്തിയ ജനകീയ കാർ ‘ടാ റ്റ നാനോ’ യാത്ര നിർത്തുന്നു. 2020 ഏപ്രിൽ മുതൽ നാനോ കാറിെൻറ ഉൽപാദനം പൂർണമായി നിർത്തുമെ ന്നാണ് സൂചന. 2019ൽ ഒരു യൂനിറ്റ് നാനോ കാർ പോലും ഉൽപാദിപ്പിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ബാക്കിയുള്ള ഒരു കാർ ഫെബ്രുവരിയിൽ വിറ്റുപോയതൊഴിച്ചാൽ വിപണിയിൽനിന്ന് ഫലത്തിൽ നാനോ കാർ ഔട്ടായി. അതേസമയം, ഉൽപാദനം നിർത്തുന്നത് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമില്ല.
നാനോ വാങ്ങാന്‍ ആളുകള്‍ വരാതായതോടെയാണ് ഉൽപാദനത്തിൽനിന്ന് ടാറ്റ മോട്ടോഴ്സ് കമ്പനി പിൻവാങ്ങിയത്. മിക്ക ഡീലര്‍ഷിപ്പുകളും നാനോയുടെ ഓര്‍ഡര്‍ സ്വീകരിക്കാതായി. 2018 ഡിസംബറിൽ 82 കാറുകൾ ഉൽപാദിപ്പിക്കുകയും 88 കാറുകൾ വിറ്റുപോവുകയും ചെയ്തിരുന്നു. നവംബറിലാകട്ടെ 66 കാറുകൾ ഉൽപാദിപ്പിച്ചു. 77 എണ്ണം വിറ്റു.
ആവശ്യത്തിനനുസരിച്ചാണ് കാർ ഉൽപാദനമെന്നും നേരത്തേ ഉണ്ടായിരുന്ന രീതിയിൽ നാനോ കാറിെൻറ ഉൽപാദനം സാധ്യമല്ലെന്നും അധികൃതർ വ്യക്തമാക്കി. ഏതായാലും പുതിയ മാനദണ്ഡമായ ബി.എസ്- 6 (ഭാരത് സ്റ്റേജ് -6) ഇന്ധനക്ഷമതയിൽ വേണ്ടിവരും പുതിയ ഉൽപാദനം. ഇതിെൻറ അടിസ്ഥാനത്തിൽ മാർക്കറ്റിെൻറ ആവശ്യകത അനുസരിച്ച് മത്സരാധിഷ്ഠിത സാഹചര്യം പരിഗണിച്ച് മാത്രമേ നാനോ ഉൽപാദനം വേണോ വേണ്ടയോ എന്ന് ചിന്തിക്കൂവെന്ന് അധികൃതർ വ്യക്തമാക്കി.
2008 ഓട്ടോ എക്സ്പോയില്‍ വെച്ചാണ് നാനോ ഹാച്ച്ബാക്കിനെ ടാറ്റ ആദ്യമായി കാഴ്ചവെച്ചത്. തൊട്ടടുത്ത വര്‍ഷം നാനോ വിപണിയില്‍ യാഥാർഥ്യമായി. ആദ്യകാലത്ത് ഒരുലക്ഷം രൂപയായിരുന്നു വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.