ടാറ്റ നാനോയുടെ ഇലക്ട്രിക് പതിപ്പ് വിപണിയിലെത്തുന്നു. നവംബർ 28നാവും കാറിെൻറ ഇലക്ട്രിക് പതിപ്പ് ഇന്ത്യൻ വിപണി കീഴടങ്ങാൻ എത്തുക. നേരിട്ട് ടാറ്റ കുടുംബത്തിൽ നിന്നല്ല ഇലക്ട്രിക് നാനോ പുറത്തിറങ്ങുക. കോയമ്പത്തൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജെയം ഒാേട്ടായാണ് ഇൗ മോഡൽ പുറത്തിറക്കുന്നത്. ജെയം നിയോ എന്ന പേരിലാവും ടാറ്റയുടെ ഇലക്ട്രിക് അവതാരത്തിെൻറ പിറവി.
പുതിയ പദ്ധതിപ്രകാരം എൻജിനും ഗിയർബോക്സും ഒഴികെ നാനോയുടെ ബാക്കിയെല്ലാ പാർട്സുകളും ടാറ്റ മോേട്ടാഴ്സ് ജെയം ഒാേട്ടാമോട്ടീവിന് കൈമാറും. ഹൈദരാബാദിൽ നവംബർ 28ന് ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും പുതിയ കാർ പുറത്തിറക്കുക.
ആദ്യഘട്ടത്തിൽ ടാക്സി സർവീസുകൾക്ക് മാത്രമാണ് കാറുകൾ നൽകുക. ഒേല കാബ് സർവീസിന് 400 കാറുകൾ നൽകിയാവും വിൽപന ആരംഭിക്കുക. 48 വോൾട്ട് ഇലക്ട്രിക് സിസ്റ്റമാണ് നിയോയെ മുന്നോട്ട് നയിക്കുക. 23 ബി.എച്ച്.പി കരുത്ത് കാർ നൽകും. ഒറ്റചാർജിൽ 200 കിലോമീറ്റർ ദൂരം വരെ നിയോയ്ക്ക് പിന്നിടാൻ സാധിക്കും. എ.സി ഉപയോഗിച്ചാൽ ഇത് 140 കിലോമീറ്ററായി കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.