മുംബൈ: ടാറ്റയുടെ നാല് മീറ്ററിൽ കുറവുള്ള കോംപാക്ട് എസ് യു വി നെക്സോൺ ഉടൻ വിപണിയിലെത്തുമെന്ന് സൂചന. കഴിഞ്ഞ വർഷം ഡൽഹി ഒാേട്ടാ എക്സ്പോയിലായിരുന്നു ടാറ്റ നെക്സോൺ അവതരിപ്പിച്ചത്. മഹീന്ദ്രയുടെ കെ യു വി 100, മാരുതി ഇഗ്നിസ് എന്നിവക്കാവും നെക്സോൺ വെല്ലുവിളി ഉയർത്തുക.
ടാറ്റയുടെ തനത് ഡിസൈൻ പ്ലാറ്റ്ഫോമിൽ തന്നെയാണ് കമ്പനി നെക്സോൺ അണിയിച്ചൊരുക്കുന്നത്. പുതിയ യു ഷേപ്പ് ടെയിൽ ലാമ്പ്, അലോയ് വീലുകൾ, ഡോർ ഹാൻഡിലുകൾ എന്നിവയെല്ലാം പ്രീമിയം നിലവാരത്തിൽ തന്നെയാണ് ടാറ്റ ഡിസൈൻ ചെയ്തിരിക്കുന്നത് . 6.5 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്മെൻറ് സിസ്റ്റം പുഷ് സ്റ്റാർട്ട് ആൻഡ് സ്റ്റോപ്പ് സിസ്റ്റം. വിവിധ മോഡുകളോട് കൂടിയ ഗിയർ ഷിഫ്റ്റ് സംവിധാനം എന്നിവയാണ് മറ്റ് പ്രത്യേകതകൾ.
രണ്ട് എഞ്ചിൻ ഒാപ്ഷനുകളിലാണ് കാറെത്തുക. 1.2 ലിറ്റർ ടർബോ ചാർഡ് പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ഡീസൽ എഞ്ചിനും കാറിനുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.