മുംബൈ: ടാറ്റയുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായാ ടിയോഗയുടെ ഒാേട്ടാമാറ്റിക് വേർഷൻ വിപണിയിലെത്തുന്നു. അടുത്ത വർഷമാണ് ടിയോഗ ഒാേട്ടാമാറ്റിക് വിപണിയിലെത്തുക. ടിയോഗയുടെ ഒാേട്ടാമാറ്റിക് വേർഷെൻറ ടെസ്റ്റിങ് ടാറ്റയുടെ പൂനെ പ്ലാൻറിനടുത്ത് നടത്തിയെന്നാണ് വിവരം. മാരുതി സെലിറിയോ, ഹ്യുണ്ടയ് െഎ10 എന്നിവക്കാവും ടിയാഗോ ഒാേട്ടാമാറ്റിക് കനത്ത വെല്ലുവിളിയുയർത്തുക.
കാറുകളുടെ വിഭാഗത്തിൽ ടാറ്റയുടെ തലവര മാറ്റിയ മോഡലാണ് ടിയാഗോ. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വിപണിയിൽ സ്ഥാനമുറപ്പിക്കാൻ ടിയാഗോക്ക് സാധിച്ചിരുന്നു. പല മാസങ്ങളിലും കാറുകളുടെ വിൽപ്പനയിൽ ആദ്യം പത്തിൽ ഇടം പിടിക്കാനും ടിയാഗോക്ക് സാധിച്ചു. നിലവിൽ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലുള്ള പെട്രോൾ–ഡീസൽ വേരിയൻറുകളാണ് ടിയാഗോക്ക് ഉളളത്.
രണ്ട് എഞ്ചിൻ ഒാപ്ഷനുകളാണ് നിലവിൽ ടിയാഗോക്ക് ഉള്ളത്. ഇതിൽ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 2000 ആര്‍പിഎമ്മില്‍ 85 പിഎസ് കരുത്തും 3500 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കും നൽകും. 1.05 ലിറ്റര്‍ റിവോടോര്‍ക്ക് ഡീസല്‍ എഞ്ചിന്‍ 4000 ആര്‍പിഎമ്മില്‍ 70 പിഎസ് കരുത്തും 1800-3000 ആര്‍പിഎമ്മില്‍ 140 എന്‍എം ടോര്‍ക്കും നല്‍കും. പെട്രോള്‍ പതിപ്പ് 23.84 കിലോമീറ്ററും ഡീസൽ പതിപ്പ് 27.8 കിലോ മീറ്റർ മൈലേജും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.