ടാറ്റയുടെ ടീഗോർ പുറത്തിറങ്ങി; വില 4.70 ലക്ഷം

മുംബൈ: കാത്തരിപ്പിനൊടുവിൽ ടാറ്റയുടെ മിഡ്- സെഗ്മെൻറ് സെഡാൻ ടീഗോർ ഇന്ത്യൻ വിപണിയിലിറങ്ങി. 4.70 ലക്ഷം രൂപ മുതലാണ് പുതിയ മോഡലിെൻറ വില. മാരുതിയുടെ ഡിസയർ, ഹോണ്ട അമേസ്, ഹ്യൂണ്ടായ് എക്സ്സെൻറ്, ഫോർഡ് ആസ്പെയർ, ഹോണ്ട അമിയോ എന്നീ മോഡലുകൾക്ക്  വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ടാണ് ടാറ്റ ടീഗോറിനെ നിരത്തിലെത്തിക്കുന്നത്.

മാരുതി ഡിസയറിനെക്കാളും വിലക്കുറച്ച് ടീഗോർ പുറത്തറിക്കി മിഡ്-സെഗ്മെൻറ് സെഡാനിൽ ആധിപത്യം സൃഷ്ടിക്കാനാണ് ടാറ്റ മോേട്ടാഴ്സിെൻറ ശ്രമം. നിലവിൽ ഇൗ സെഗ്മെൻറിലെ കിരീടം വെക്കാത്ത രാജാവ് ഡിസയർ. ഇതിന് വെല്ലുവിളി ഉയർത്താൻ കുറഞ്ഞ വില ടീഗോറിനെ സഹായിക്കുമെന്നാണ് ടാറ്റ മോേട്ടാഴ്സിെൻറ കണക്ക് കൂട്ടൽ.

ഡ്യൂവൽ ടോൺ നിറത്തിലുള്ള ബംബറാണ് കാറിന് ടാറ്റ നൽകിയിരിക്കുന്നത്. പ്രൊജക്ടർ ഹെഡ്ലാമ്പുകൾ, 15 ഇഞ്ച് അലോയ് വീലുകൾ എന്നിവയെല്ലാമാണ് മുൻ വശത്തെ പ്രധാന പ്രത്യേകതകൾ. ഇൻറരീയറിലും മികച്ച സൗകര്യങ്ങൾ ടാറ്റ നൽകുന്നുണ്ട്. അഞ്ച് ഇഞ്ച് ഇൻഫോടെയിൻമെൻറ് സിസ്റ്റം, എട്ട് സ്പീക്കറുകളോട് കൂടിയ മ്യൂസിക് സിസ്റ്റം, ക്ലൈമറ്റ് കംട്രോൾ എ.സി എന്നവിയാണ് ഇൻറീരിയറിലെ പ്രധാന മാറ്റങ്ങൾ. 

ടിയാഗോയിൽ ഉപയോഗിച്ച അതേ എൻജിനാണ് ടിഗോറിലും ഉപയോഗിക്കുന്നത്. 1.2  ലിറ്റർ െപട്രോൾ എൻജിൻ 85 പി.എസ് പവറും 114 എൻ.എം ടോർക്കുമാണ് നൽകുക. 1.5 ലിറ്റർ ഡീസൽ എൻജിൻ 70 പി.എസ് പവറും 140 എൻ.എം ടോർക്കും നൽകും. 4,000 രൂപ നൽകി കാർ ബുക്ക് ചെയ്യാനുള്ള സംവിധാനം കമ്പനി കഴിഞ്ഞയാഴ്ച അവതരിപ്പിച്ചിരുന്നു. 

Tags:    
News Summary - Tata Tigor, priced at Rs 4.7 lakh, is Tata Motors's challenge to Swift Dzire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.