മുംബൈ: ലോകത്തിലെ എറ്റവും വില കുറഞ്ഞ കാറായ ടാറ്റ നാനോ നിർത്തേണ്ടി വരുമെന്ന് വിദഗ്ധർ. ടാറ്റ നാനോയെ കുറിച്ചുള്ള സൈറിസ് മിസ്ട്രിയുടെ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിലാണ് വിദ്ഗധരുടെ അഭിപ്രായം.
വാങ്ങാനാളില്ലാത്തതാണ് നാനോയുടെ പ്രതിസന്ധിക്ക് കാരണം. 2008ൽ പുറത്തിറങ്ങിയ നാനോയുടെ വെറും 600 യൂണിറ്റുകൾ മാത്രമാണ് ഇപ്പോൾ പ്രതിമാസം വിറ്റുപോകുന്നത്. കഴിഞ്ഞമാസം 2300 യൂണിറ്റുകൾ വിറ്റുപോയിരുന്ന സ്ഥാനത്താണിത്. നാേനായുടെ 21,012 യൂണിറ്റുകളാണ് കഴിഞ്ഞ വർഷം ടാറ്റ വിറ്റത്. എന്നാൽ പുതുതായിറങ്ങിയ റെനോ ക്വിഡിെൻറ 40000ത്തോളം യുണിറ്റികൾ ഇൗ കാലയളവിൽ വിറ്റു. മാരുതി സുസുക്കിയുടെ എൻട്രി ലെവൽ മോഡലുകളുടെ വിൽപ്പനയിലും വൻ വർധനവ് രേഖപ്പെടുത്തി.
1000 കോടിയോളം രൂപയുടെ നഷ്ടം നാനോ മൂലം ടാറ്റക്കുണ്ടായെന്നാണ് സൈറിസ് മിസ്ട്രി പുറത്താക്കലിന് ശേഷം പറഞ്ഞത്. നാനോ യൂണിറ്റുകൾ കമ്പനി ഇനിയും വിറ്റുകൊണ്ടിരിക്കുന്നത് ടാറ്റ വൻ നഷ്ടത്തിലേക്ക് പോകുന്നതിന് കാരണമാവും. ഇൗയൊരു പശ്ചത്തലത്തിലാണ് നാനോ നിർത്തലാക്കേണ്ടി വരുമെന്ന് വിദ്ഗധർ അഭിപ്രായപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.