ആഗോള വാഹന വിപണിയിലേക്ക് മസിൽപ്പെരുപ്പിച്ച് വീണ്ടും ജീപ്പ് റാങ്ക്ളറെത്തുന്നു. ലോസ് ആഞ്ചലസിൽ നടന്ന മോേട്ടാർ ഷോയിലാണ് റാങ്ക്ളറിെൻറ നാലാം പതിപ്പ് ജീപ്പ് പുറത്തിറക്കിയത്. അടുത്ത വർഷത്തോടെ റാങ്ക്ളർ അമേരിക്കൻ വിപണി കീഴടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റാങ്ക്ളറിെൻറ പുതുപതിപ്പ് ഇന്ത്യൻ വിപണിയും കീഴടക്കാനെത്തും.
ഭാരം കുറക്കാനായി റാങ്ക്ളറിൽ ചില മാറ്റങ്ങൾ ജീപ്പ് നടത്തിയിട്ടുണ്ട്. ഇതിലൂടെ വാഹനത്തിെൻറ ഭാരം 90 കിലോ വരെ കുറക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. സ്പോർട്ട്, സ്പോർട്ട് എസ്, റുബികോൺ എന്നിങ്ങനെ മൂന്ന് വേരിയൻറുകളിൽ രണ്ട് ഡോർ റാങ്ക്ളർ വിപണിയിലെത്തും. നാല് ഡോർ മോഡലിൽ സഹാറ എന്ന വേരിയൻറ് അധികമായെത്തും.
നിലവിലുള്ള റാങ്ക്ളറിൽ നിന്ന് കാര്യമായ മാറ്റങ്ങൾക്ക് മുതിർന്നിട്ടില്ല. 7 സ്ലേറ്റ് ഗ്രിൽ, ഫുൾ എൽ.ഇ.ഡി ഹെഡ്ലാമ്പ്, ഡേ ടൈം റണ്ണിങ് ലൈറ്റ്, ഫോഗ് ലാമ്പ് എന്നിവയില്ലൊമാണ് എക്സ്റ്റീരിയറിലെ പ്രധാന മാറ്റങ്ങൾ. ഇരട്ട നിറത്തിലുള്ള ഡാഷ്ബോർഡിൽ ഉയർന്ന വകഭേദത്തിൽ 8.4 ഇഞ്ച് ടച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം നൽകിയിരിക്കുന്നു. താഴ്ന്ന വകഭേദങ്ങളിൽ ഇത് 5.0 ഇഞ്ച് 7.0 ഇഞ്ച് എന്നിങ്ങനെയാണ് നൽകിയിരിക്കുന്നത്.
പെൻറാസ്റ്റാർ v6, v6 എക്കോഡീസൽ എന്നിവക്ക് പുറമേ രണ്ട് പുതിയ ഫോർ സിലിണ്ടർ എൻജിനുകളിലും 2018ൽ റാങ്ക്ളർ പുറത്തിറങ്ങും. 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ ചാർജഡ് പെട്രോൾ എൻജിൻ 270 ബി.എച്ച്.പി പവറും 400 എൻ.എം ടോർക്കുമേകും. 2.2 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ 197 ബി.എച്ച്.പി പവറും 450 എൻ.എം ടോർക്കും നൽകും. ഇതിന് പുറമേ 3.0 ലിറ്റർ v6 ഡീസൽ എൻജിനിലും 3.6 ലിറ്റർ V6 പെട്രോൾ എൻജിനിലും ജീപ്പ് വിപണിയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.