ന്യൂയോർക്ക്: വിപണിയിൽ വൻതരംഗം തീർക്കാൻ സാധിച്ചിലെങ്കിലും തരക്കേടില്ലാത്ത വിൽപ്പന ഉണ്ടായ മോഡലായിരുന്ന ഫോർഡ് ഇക്കോസ്പോർട്ട്. പുറത്തും അകത്തും മാറ്റങ്ങളുമായി പുതിയ ഇക്കോസ്പോർട്ടിനെ ഫോർഡ് രംഗത്തിറക്കുകയാണ്. പുതിയ മോഡൽ അമേരിക്കൻ വിപണിയിൽ അവതരിപ്പിച്ച് കഴിഞ്ഞു. ആദ്യമോഡൽ അമേരിക്കൻ വിപണിയിൽ പുറത്തിറക്കിയിരുന്നില്ല.
എക്സറ്റീരിയറിൽ കാതലായ മാറ്റങ്ങൾക്ക് ഫോർഡ് മുതിർന്നിട്ടില്ല. പുതിയ ഇക്കോ സ്പോർട്ടിൽ ഹെഡ്ലാമ്പുകൾ ഒന്നു കൂടി മെലിഞ്ഞു. ഇത് മുൻവശത്തെ കുറച്ച് കൂടി ഭംഗിയുള്ളതാക്കി മാറ്റി. മൾട്ടി ലെയർ ഗ്രില്ലാണ് വാഹനത്തിെൻറ മുൻഭാഗത്തിന് നൽകിയിരിക്കുന്നത്അധികം പുതുമകൾ അവകാശപ്പെടാനില്ലെങ്കിലും ഇക്കോസ്പോർട്ടിെൻറ മുൻഭാഗം ഭംഗിയായി തന്നെ രൂപകൽപ്പന ചെയ്തിരിക്കുന്നു.
ഇൻറിരിയറിലും ചെറിയ മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്. പക്ഷേ ആ ചെറിയ മാറ്റങ്ങൾ മൂലം കാറിെൻറ ഇൻറിരിയറിന് പ്രീമിയം ലുക്ക് വന്നിട്ടുണ്ട്. പുതിയ സ്വിച്ചുകളാണ് വാഹനത്തിനുള്ളത്. ഇൻഫോടെയിൻമെൻറ സിസ്റ്റത്തത്തിൽ ആൻഡ്രോയിഡ് ഒാേട്ടായും ആപ്പിൾ കാർ പ്ലേയും കൂട്ടിച്ചേർത്തു. ഉയർന്ന മോഡലിൽ പുതിയ മ്യൂസിക് സിസ്റ്റവും നൽകി.
ചെറിയ മാറ്റങ്ങളിലുടെ ഇക്കോസ്പോർട്ടിനെ പ്രിമീയം കാറിെൻറ രൂപഭാവങ്ങളിലേക്ക് ഉയർത്താനാണ് ഫോർഡ് ശ്രമിച്ചിരിക്കുന്നത്. ഇൻറിരിയറിലിൽ ഇൗ മാറ്റം നമുക്ക് പ്രകടമായി കാണാവുന്നതാണ്. ഇന്ത്യയിലായിരിക്കും വാഹനത്തിെൻറ നിർമ്മാണം നടത്തുക എന്ന സൂചനകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.