ഡീസൽ വാഹനങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ കോംപാക്ട് എസ്.യു.വി വിറ്റാര െബ ്രസയുടെ പെട്രോൾ വകഭേദം മാരുതി പുറത്തിറക്കാനൊരുങ്ങുന്നു. സാമ്പത്തിക വർഷത്തിൻെറ അവസാനത്തോടെ പെട്രോൾ കരുത്തിൽ െബ്രസയെത്തും. 2020 ജനുവരിയോടെ ഷോറൂമുകളിൽ പെട്രോൾ എൻജിൻ കരുത്ത് പകരുന്ന ബെസ്രയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി.എസ് 6 നിലവാരം പാലിക്കുന്നതായിരിക്കും ബ്രെസയിലെ പെട്രോൾ എൻജിൻ.
വാഗണറിലും ഇഗ്നിസിലുമുള്ള അതേ എൻജിൻ തന്നെയാവും ബ്രെസയിലുമുണ്ടാവുക. 82 ബി.എച്ച്.പി കരുത്തും 113 എൻ.എം ടോർക്കും പുതിയ എൻജിൻ നൽകുമെന്നാണ് പ്രതീക്ഷ. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊപ്പം ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉണ്ടാവും.
വലിയ മാറ്റങ്ങൾ ഉണ്ടാവില്ലെങ്കിലും ചില മുഖം മിനുക്കലുകൾ പുതിയ കാറിൽ പ്രതീക്ഷിക്കാം. കാബിൻ സ്പേസ് മാരുതി കൂട്ടാനുള്ള സാധ്യതകൾ നില നിൽക്കുന്നുണ്ട്. മഹീന്ദ്ര എക്സ്.യു.വി 300, ഹ്യുണ്ടായ് വെന്യു തുടങ്ങിയവയോട് കിടപിടിക്കുന്നതായിരിക്കും ബ്രെസയുടെ കാബിൻ. പ്രതിമാസം 13,000 യുണിറ്റിൻെറ വരെ വിൽപനയോടെ രാജ്യത്തെ ജനപ്രിയ മാരുതി മോഡലുകളിലൊന്നാണ് ബ്രെസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.