ബജറ്റ് ഹാച്ച് വാഗൺ ആറിനെ അടിസ്ഥാനമാക്കി മാരുതി ഏഴ് സീറ്റർ കാർ പുറത്തിറക്കുന്നു. നീളമേറിയ പ്ലാറ്റ്ഫോമില േക്കും പുതിയ എൻജിനിലേക്കും വാഗൺ ആർ മാറിയതിന് പിന്നാലെയാണ് മാരുതിയുടെ പുതിയ നീക്കം. പ്രീമിയം ഡീലർഷിപ്പായ നെക്സ വഴിയാവും മാരുതി പുതിയ കാർ വിറ്റഴിക്കുക.
പ്രീമിയം ഇൻറീരിയറുമായിട്ടാവും ഏഴ് സീറ്റർ വാഗൺ ആർ വിപണിയിലേക്ക് എത്തുക. എർട്ടിഗക്ക് താഴെയുള്ള മാരുതിയുടെ എം.പി.വിയായിരിക്കും വാഗൺ ആർ അടിസ്ഥാനമാക്കി പുതുതായി പുറത്തിറക്കുന്ന കാർ. നിലവിലെ വാഗൺ ആറിലെ 1.2 ലിറ്റർ പെട്രോൾ എൻജിൻ തന്നെയാവും പുതിയ കാറിന് കരുത്ത് പകരുക. 82 ബി.എച്ച്.പി കരുത്തും 113 എൻ.എം േടാർക്കും എൻജിൻ നൽകും. അഞ്ച് സ്പീഡ് മാനുവലിനൊപ്പം ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉണ്ടാവും.
ഏഴ് സീറ്റർ എം.പി.വികൾ പുറത്തിറക്കാൻ പല കമ്പനികളും നേരത്തെ തന്നെ നീക്കമാരംഭിച്ചിരുന്നു. ഏഴ് സീറ്റർ എം.പി.വി ഡാറ്റ്സൺ പുറത്തിറക്കിയിരുന്നു. റെനോയും ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാരുതിയുടെയും നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.