അഭ്യൂഹങ്ങൾക്ക്​ വിരാമമിട്ട്​ ജീപ്പി​െൻറ പുതിയ എസ്​.യു.വിയുടെ ചിത്രങ്ങൾ പുറത്ത്​

ആഗോള വിപണിയിൽ പുറത്തിറങ്ങാനിരിക്കുന്ന ജീപ്പി​​​െൻറ പുതിയ എസ്​.യു.വി സംബന്ധിച്ച അഭ്യൂഹങ്ങൾക്ക്​ വിരാമം. ബീജിങ്​ മോ​േട്ടാർ ഷോയിൽ അവതരിപ്പിക്കുമെന്ന്​ പ്രതീക്ഷിക്കുന്ന ഗ്രാൻഡ്​ കമാൻഡറി​​​െൻറ ചിത്രങ്ങളാണ്​ പുറത്തായത്​. മൂന്ന്​ നിരകളായി ഏഴ്​ സീറ്റുകൾ ഉൾക്കൊള്ളുന്ന എസ്​.യു.വിയായിരിക്കും കമാൻഡർ. കഴിഞ്ഞ ഷാൻഹായ്​ മോ​േട്ടാർ ഷോയിലാണ്​ എസ്​.യു.വിയുടെ മാതൃക ജീപ്പ്​ അവതരിപ്പിച്ചത്​. 

യുന്തു കൺസെപ്​റ്റിൽ നിന്ന്​ പ്രചോദനമുൾക്കൊണ്ടാണ്​ പുതിയ എസ്​.യു.വി ജീപ്പ്​ അണിയിച്ചൊരിക്കിയിരിക്കുന്നത്​. ബോക്​സി പ്രൊഫൈലിലാണ്​ ഡിസൈൻ. സെവൻ സ്ലോട്ട്​ ഗ്രില്ലാണ്​ നൽകിയിരിക്കുന്നത്​. ആങ്കുലർ വീൽ ആർച്ചുകളാണ്​. എൽ.ഇ.ഡി ടെയിൽഗേറ്റാണ്​. 

നാല്​ വേരിയൻറുകളിലായിരിക്കും ജീപ്പി​​​െൻറ പുതിയ എസ്​.യു.വി വിപണിയിലെത്തുക. ​ലോങ്ങിട്ട്യൂട്​, ലിമിറ്റഡ്​, ഒാവർലാൻഡ്​, സമ്മിറ്റ്​ എന്നിവയാണ്​ ​ വേരിയൻറുകൾ. ചൈനയിൽ ഏപ്രിലിൽ വിപണിയിലെത്തുമെങ്കിലും മറ്റ്​ രാജ്യങ്ങളിലെ എസ്​.യു.വിയുടെ വരവിന്​ സംബന്ധിച്ച്​ ജീപ്പ്​ വിവരങ്ങളൊന്നും പുറത്ത്​ വിട്ടിട്ടില്ല. കോംപാസ്​  ഉൾപ്പടെയുള്ള മോഡലുകളിലുടെ ജീപ്പ്​ ഇന്ത്യൻ വിപണിയിൽ തരംഗമായിരുന്നു.

Tags:    
News Summary - 2018 Jeep Grand Commander SUV Leaked In Images In China-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.