മുംബൈ: 1998 സെപ്തംബർ 23നായിരുന്നു കാർ നിർമാതാക്കളായ ഹ്യൂണ്ടായ് സാൻട്രോയെ വിപണിയിലിറക്കിയത്. പുറത്ത് വരുന്ന റിപ്പോർട്ടുകളനുസരിച്ച് 1998ൽ പുറത്തിറങ്ങിയ സാൻട്രോ 20 വർഷങ്ങൾക്ക് ശേഷം അതേ തീയതിൽ വീണ്ടും അവതരിക്കുന്നു. 16 വർഷങ്ങൾക്ക് മുമ്പ് 2014ലായിരുന്നു സാൻട്രോ ഇന്ത്യൻ വിപണിയിൽ നിന്ന് പടിയിറങ്ങിയത്.
ഹ്യൂണ്ടായ് പിൻവലിച്ച െഎ.10ന് പകരക്കാരനായാവും പുതിയ സാൻട്രോയെത്തുക. പഴയ സാൻട്രോയുമായി പുതിയതിന് സാദൃശ്യമൊന്നും ഉണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ. മോഡലിേൻറതായി പുറത്തുവന്ന ചിത്രങ്ങളിൽ നിന്ന് വ്യക്തമാക്കുന്നത് ഇതാണ് . എ.എച്ച്2 എന്ന കോഡ് നാമത്തിലാണ് പുതിയ സാൻട്രോ ഹ്യൂണ്ടായ് അണിയിച്ചൊരുക്കുന്നത്.
1.1 ലിറ്റർ 4 സിലിണ്ടർ എൻജിനാവും സാൻട്രോക്ക് കരുത്ത് പകരുക. 70 ബി.എച്ച്.പിയാണ് വാഹനത്തിൽ നിന്ന് ലഭിക്കുന്ന പരമാവധി പവർ. അഞ്ച് സ്പീഡ് മാനുവൽ ആൻഡ് ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനുമായാവും സാൻട്രോ വിപണിയിലെത്തുക. െഎ10നെക്കാൾ വലുതും ഗ്രാൻഡ് െഎ10നേക്കാൾ ചെറുതുമായിരിക്കും പുതിയ മോഡൽ. ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം സാൻട്രോയുടെ ഉയർന്ന വകഭേദത്തിൽ ഹ്യൂണ്ടായി നൽകിയേക്കാം. സുരക്ഷക്കായി രണ്ട് എയർബാഗുകളും എ.ബി.എസും ഉൾപ്പെടുത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.