ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാരുതിയുടെ സ്വിഫ്റ്റ് ഇന്ന് അവതരിപ്പിക്കും. ഡൽഹിയിൽ ഒാേട്ടാ എക്സ്പോയിൽ നടക്കുന്ന ചടങ്ങിലാവും സ്വിഫ്റ്റിെൻറ ലോഞ്ച് ഉണ്ടാവുക. കഴിഞ്ഞ ഒരു വർഷത്തിലേറെയായി സ്വിഫ്റ്റിെൻറ വരവിനായി കാത്തിരിക്കുകയായിരുന്നു വാഹനലോകം. കാറിെൻറ ബുക്കിങ് നേരെത്തെ ആരംഭിച്ചുവെങ്കിലും വിലയുൾപ്പടെയുള്ള കാര്യങ്ങൾ പ്രഖ്യാപിച്ചിരുന്നില്ല.
മാരുതിയുടെ ഹേർട്ട്ടെക്ട് പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ് പുതിയ സ്വിഫ്റ്റെത്തുന്നത്. എൽ.ഇ.ഡി പ്രൊജക്ടർ ഹെഡ്ലാമ്പ്, ഡേ ടൈം റണ്ണിങ് ലൈറ്റുകൾ, ഡയമണ്ട് കട്ട് അലോയ് എന്നിങ്ങനെ സ്വിഫ്റ്റിനെ മനോഹരമാക്കാനുള്ള ചെപ്പടി വിദ്യകളെല്ലാം മാരുതി ഒരുക്കിയിട്ടുണ്ട്. ഇൻറീരിയറിൽ പുതിയ അപ്ഹോളിസ്റ്ററി നൽകിയിരിക്കുന്നത്. സ്മാർട്ട് പ്ലേ ടച്ച് സ്ക്രീൻ സിസ്റ്റമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഒാേട്ടാ, മിററർലിങ്ക് എന്നിവും ഇണക്കിചേർത്തിരിക്കുന്നു. സ്റ്റിയിറങ്ങിൽ തന്നെ നിയന്ത്രണ സംവിധാനങ്ങളും നൽകിയിട്ടുണ്ട്. ഡ്യുവൽ എയർബാഗ്, എ.ബി.എസ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഉണ്ടാവും.
1.2 ലിറ്റർ കെ സീരിസ് എൻജിനും 1.3 ലിറ്റർ ഡീസൽ എൻജിനുമാണ് സ്വിഫ്റ്റിലുണ്ടാകുക. മാനുവൽ, ഒാേട്ടാമാറ്റിക് ഗിയർബോക്സുകളുണ്ടാകും. ഏകദേശം ഏഴ് മുതൽ എട്ട് ലക്ഷം വരെയായിരിക്കും സ്വിഫ്റ്റിെൻറ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.