ജറുസലം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നരേന്ദ്ര മോദിക്ക് നൽകുന്നത് വ്യത്യസ്തമായ സമ്മാനം. കടൽവെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള ഗാൽ െമാബൈൽ എന്ന ജീപ്പാണ് മോദിക്കായി നെതന്യാഹു നൽകുക. ജനുവരി 14ന് ഇന്ത്യയിൽ സന്ദർശനം നടത്തുേമ്പാഴാണ് പ്രത്യേക സമ്മാനം നെതന്യാഹു മോദിക്ക് കൈമാറുക.
കഴിഞ്ഞ ജൂലൈയിൽ മോദി ഇസ്രായേൽ സന്ദർശനം നടത്തിയപ്പോൾ ഇരുവരും ചേർന്ന് ഇൗ ജീപ്പിൽ സഞ്ചരിച്ചിരുന്നു. അന്ന് വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള ജീപ്പിനെ മോദി പ്രകീർത്തിച്ചിരുന്നു. പ്രകൃതി ദുരന്തങ്ങളുണ്ടാവുേമ്പാൾ ജനങ്ങൾക്ക് ശുദ്ധജലം ഉറപ്പാക്കാൻ ഇത്തരം സാേങ്കതികവിദ്യ സഹായമാവുമെന്നായിരുന്നു മോദി പറഞ്ഞത്. ഏകദേശം 71 ലക്ഷം രൂപ വില വരുന്നതാണ് ജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള ജീപ്പ്.
ഒരു ദിവസം 20,000 ലിറ്റർ കടൽ ജലവും 80,000 ലിറ്റർ നദിയിലെ ജലവും ശുദ്ധീകരിക്കാൻ വാഹനത്തിനാവും. ലോകാരോഗ്യ സംഘടനയുടെ നിലവാരത്തിലാവും ജീപ്പ് ജലം ശുദ്ധീകരിക്കുക. 1540 കിലോ ഗ്രാം ഭാരമുള്ള വാഹനത്തിെൻറ പരമാവധി വേഗത മണിക്കൂറിൽ 90 കിലോ മീറ്ററാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.