സിംഗപ്പൂർ: ഉച്ചഭക്ഷണം കഴിച്ച് കിം ജോങ് ഉന്നിനോട് പലതും സംസാരിക്കുന്ന കൂട്ടത്തിൽ കാറുകളെക്കുറിച്ചും ഡോണൾഡ് ട്രംപ് സംസാരിച്ചു. അതുകഴിഞ്ഞ് തെൻറ ഒൗദ്യോഗിക വാഹനമായ 'ദി ബീസ്റ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കറുത്ത നിറത്തിലുള്ള ലിമോസിൻ കാണണ്ടേ എന്ന് ട്രംപ് കിമ്മിനോട് ചോദിച്ചു.
ശ്രദ്ധയോെട ട്രംപിനെ നോക്കിയ ശേഷം കിം തലകുലുക്കി. ഇരുവരും ഉടൻ ട്രംപിെൻറ കാറിനടുത്തേക്ക് നടന്നു. ഇരു നേതാക്കളും നടന്നുവരുന്നതു കണ്ട സുരക്ഷ ഉദ്യോഗസ്ഥർ കാർ തുറന്നു കൊടുത്തു. അപ്പോൾ കാറിനകത്തേക്ക് കയറാൻ മടിച്ച കിം ചിരിയോടെ ഉള്ളിലേക്ക് എത്തിനോക്കുക മാത്രം ചെയ്തു.
ഇരുവരും കാറിനടുത്തേക്ക് നടന്നുവരുന്നതു കണ്ടപ്പോൾ ആദ്യം മാധ്യമപ്രവർത്തകരടക്കമുള്ളവർക്ക് അൽപം ആശയക്കുഴപ്പമുണ്ടായി. കിം ട്രംപിെൻറ വണ്ടിയിൽ കയറാൻ പോവുകയാവുമെന്നാണ് അവർ ധരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.