തിരുവനന്തപുരം: നട്ടുച്ചക്ക് ലൈറ്റിട്ട് പാഞ്ഞുവരുന്ന ബൈക്കുകാരനോട് പരോപകാരം തോന്നി കൈയും കലാശവും കാട്ടി ഇനി ഹെഡ്ലൈറ്റ് കെടുത്താൻ പറയരുത്, അവർ നിസ്സഹായരാണ്. വണ്ടി സ്റ്റാർട്ടാക്കുേമ്പാൾ മുതൽ ഇനി ഹെഡ്ലൈറ്റും തെളിയും, പകലായാലും രാത്രിയായാലും. ലൈറ്റ് ഒാഫാക്കാനോ ഒാൺ ചെയ്യാനോ സ്വിച്ചും ഉണ്ടാവില്ല. കാര്യം ഉൾക്കൊള്ളാനാവില്ലെങ്കിലും സംഗതി യാഥാർഥ്യമാണ്.
ഒാേട്ടാമാറ്റിക് ഹെഡ്ലൈറ്റ് ഒാൺ (എ.എച്ച്.ഒ) എന്നാണ് പുതിയ സംവിധാനത്തിെൻറ പേര്. ഏപ്രിൽ ഒന്നുമുതൽ പുറത്തിറങ്ങുന്ന ഇരുചക്രവാഹനങ്ങളിലാണ് പുതിയ ക്രമീകരണം നിർബന്ധമാക്കിയിത്. ഇനി ഇറക്കുന്ന വാഹനങ്ങളിെലല്ലാം ക്രമീകരണം ഏർപ്പെടുത്താൻ നിർമാതാക്കളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു.
ഇത്തരം വാഹനങ്ങൾ നിരത്തിലും എത്തിക്കഴിഞ്ഞു. അപകടങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ക്രമീകരണം. പകൽ സമയങ്ങളിൽ െഹഡ്ലൈറ്റ് തെളിച്ച് വരുന്ന വാഹനങ്ങൾ പെെട്ടന്ന് എതിരെയുള്ള വാഹനങ്ങളുടെ ശ്രദ്ധയിൽപെടുമെന്നാണ് കേന്ദ്രസർക്കാറിെൻറ കെണ്ടത്തൽ.
വിദേശരാജ്യങ്ങളിൽ 2003 മുതൽതന്നെ ഇത് നിലവിലുണ്ട്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച കമീഷൻ ഇത് സംബന്ധിച്ച് 2016 മാർച്ചിൽ തന്നെ നിർദേശം സമർപ്പിച്ചിരുന്നു.
ഇതേതുടർന്നാണ് നിർമാതാക്കൾക്ക് നിർദേശം നൽകിയത്. വാഹനാപകടങ്ങളിൽ പരിക്കേൽക്കുകയും മരണമടയുകയും ചെയ്യുന്നവരിൽ കൂടുതൽ ഇരുചക്രവാഹനയാത്രികരാണെന്നാണ് കണക്കുകൾ. കേരളത്തിലെ മാത്രം കണക്ക് പരിശോധിച്ചാൽ 2016ല് 39,446 അപകടങ്ങളിലായി 4213 പേരാണ് മരിച്ചത്.
ഇതിൽ 40 ശതമാനവും ബൈക്ക്യാത്രികരാണ്. മഞ്ഞ്, പൊടിപടലം മൂടിയ അന്തരീക്ഷം തുടങ്ങിയ സാഹചര്യങ്ങളിൽ പുതിയ സംവിധാനം പകൽസമയങ്ങളിലും കൂടുതൽ കാര്യക്ഷമമാെണന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.