സിഡ്നി: ഗതാഗതം സുഗമമാക്കുമെന്ന് കരുതിയിരുന്ന സ്വയം ഓടുന്ന കാറുകൾ ഗതാഗതക്കുരു ക്കുണ്ടാക്കുമെന്ന് റിപ്പോർട്ട്. ഡ്രൈവറില്ല കാറുകളുടെ വരവ് ഗതാഗതക്കുരുക്ക് രൂക്ഷ മാക്കാനാണ് സാധ്യതയെന്നാണ് ആസ്ട്രേലിയൻ നഗരമായ അഡ്ലെയ്ഡിൽ നടത്തിയ പഠനത്തിൽ ക ണ്ടെത്തിയത്. വികസിച്ചുവരുന്ന, സ്വയം ഓടുന്ന കാർ സാങ്കേതികവിദ്യയോട് ഡ്രൈവർമാർക്കുള്ള വിപ്രതിപത്തിയും യാത്രകൾ പങ്കിടാനുള്ള വിമുഖതയുമൊക്കെയാണ് ഭാവിയിൽ വെല്ലുവിളി സൃഷ്ടിക്കുകയെന്നാണ് വിലയിരുത്തൽ.
അഡ്ലെയ്ഡ് നഗരം കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിൽ അഞ്ഞൂറോളം യാത്രക്കാരാണ് സർവേയിൽ പങ്കെടുത്തത്. കാറിൽ ജോലി സ്ഥലത്തെത്തുന്നവരെയും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരെയുമൊക്കെ പഠനത്തിെൻറ ഭാഗമാക്കി.
കാറിെൻറ ഉടമസ്ഥാവകാശം സ്വന്തമാക്കാനും സ്വയം വാഹനം ഓടിക്കാനുമുള്ള ആവേശമാണ് ഡ്രൈവർരഹിത വാഹനങ്ങളുടെ വ്യാപനത്തിനുള്ള പ്രധാന തടസ്സമെന്നാണ് പഠനത്തിെൻറ വിലയിരുത്തൽ. സാങ്കേതികവിദ്യയുടെ പിൻബലത്തിൽ വാഹനം ഓടുന്നതും മിക്കവർക്കും സ്വീകാര്യമല്ല. പുതിയ സാങ്കേതികവിദ്യക്കുള്ള വൻചെലവും ഒരേ കാർ പങ്കിടുന്നതിൽ യാത്രക്കാർക്കുള്ള വിമുഖതയുമൊക്കെയാണ് മറ്റു പ്രശ്നങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.